താൾ:Bhasha champukkal 1942.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചന്വുക്കൾ

 നാകാധീശൻ വിഷണ്ണാം പ്രിയതമയെ രണേ
      സാർന്ത്വയന്ന ദ്രിശൃങ്ഗ-
വ്യാഘാതോന്നിദ്രുധാരം വിരവൊടു ശതധാ-
      രം ദധൌ ഘോരഘോരം." (8)

ഇന്ദ്രാണിക്കും സത്യ ഭാമയ്ക്കും തമ്മിലുണ്ടായ വാക്കലഹം- കഥയിലേ ഈ ഭാഗം കവി നിരതിശയമായ മനോധർമ്മവിലാസത്തോടുകൂടി വർണ്ണിക്കുന്നു. "പാരിജാതവൃക്ഷം മോഷ്ടിക്കുവാൻ വന്നതു മരിക്കുവാൻ മറെറാരു മാർഗ്ഗം കാണാഞ്ഞിട്ടാണോ?' എന്നു് ഇന്ദ്രാണി ചോദിച്ചതിനു് അതിന്റെ ഹരണത്തിനു് ഒരുങ്ങുന്നതു് ഇന്ദ്രമാതാവിന്റെ കുണ്ഡലം മോഷ്ടിച്ച നരകാസുരനെ കൊന്ന തന്റെ പ്രാ​ണനാഥനാണെന്നും "ആയിരം കണ്ണുലാവും ഭങ്ഗിക്കാരന്നിതിന്നുണ്ടൊരു പരിഭവമെന്നാകിൽ വന്നാലുമങ്കേ" എന്നും ഭാമ പറയുന്നു. തടുത്താൽ "വിണ്ണോർക്കു വേറാമമരാഭിധാനം" അതായതു് ദേവന്മാർക്കു് അമരസംജ്ഞ കൈ വെടിയേണ്ടിവരുമെന്നും ആ മനസ്വിനി ഇന്ദ്രാണിയെ ഭയപ്പെടുത്തുവാൻ ഉദ്യമിക്കുന്നു .അപ്പോൾ ആ ദേവി "അച്യുതന്നമ്മോഘാർത്ഥത്വം വരുന്നു,ണ്ടമരരമരരാകെന്നതേ വന്നുകൂടൂ' അതായതു് അച്യുതനാണു്ച്യുതിവരുവാൻ പോകുന്നതെന്നു സൂചിപ്പിക്കുന്നു.ഭാമയേക്കാൾ ശ്രീകൃഷ്ണനു രുക് മിണിയിലാണു് പ്രേമമെന്നു് ഇന്ദ്രാണി നിർദ്ദേശിച്ചപ്പോൾ ഭാമ "ഗർവിക്കേണ്ടാ ശചീ നീ ശതമഖനു ഘന പ്രേമമാധുർയ്യമൂദ്രാസർവസ്വം നീയുമല്ലങ്ങതു പറകിലഹ

294










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/305&oldid=156181" എന്ന താളിൽനിന്ന് ശേഖരിച്ചത്