താൾ:Bhasha champukkal 1942.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഏഴാമധ്യായം

പാടേ പാടേ കപോലങ്ങളിലുലയുമണി-
     ക്കുണ്ഡലദ്വന്ദ്വമുച്ചൈ -
രാടുന്നൂ; കാഞ്ചി പാടുന്നിതു; പഥി പൊഴിയു-
     ന്നൂ ശിഖാമാല്യജാലം." (5)

6.ഇന്ദ്രാണി ഭർത്താവിനെ നോക്കുന്നതു്-

"സാ പുലോമസുത നോക്കിനാൾ തദാ
വാപറഞ്ഞതു പൊറാഞ്ഞു വാസവം
കോപചാപലകലാവിജൃംഭിത-
ഭ്രൂ ഭയങ്കര വിലോചനാഞ്ചലാ." (6)

7.ശ്രീകൃഷ്ണനും ഇന്ദ്രനും തമ്മിലുള്ള യുദ്ധം-

"ഉൾക്കോപംപൂണ്ടു ലക്ഷ്മീദയിതനുമമരാ-
    ധീശനും തമ്മിലെയ്യും
നൽക്കൂരമ്പിൻ കദംബൈരിടയിലുടനുടൻ
    തമ്മിലേററുജ്ജ്വലാങ്ഗൈഃ
ഉഗ്രൈരങ്ങൊക്കെ മൂടീ ഭയവിവശസുര-
    വ്രാതമന്യോന്യപീഡാ-
വ്യഗ്രൈശ് ശൂൽകാരഘോഷപ്രശമിതഭുജഗാ-
    ഡംബരൈരംബരാന്തം. (7)

8.ഇന്ദ്രന്റെ വജ്രായുധം-

"മോഘീഭൂതാസ്ത്രജാതോ മുരമഥനശര-
   വ്രാത മേറേറററമേതും
മേൽക്കൈപോകാഞ്ഞുമൂടേ തിരുളുമൊരുകൊടും
   കോപശോണീകൃതാക്ഷം,

293


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/304&oldid=156180" എന്ന താളിൽനിന്ന് ശേഖരിച്ചത്