താൾ:Bhasha champukkal 1942.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

ഈ പദ്യത്തിന്റെ ഉത്തരാർദ്ധത്തിലേ ശയ്യാസുഖം വാചാ മഗോചരമായിരിക്കുന്നു. നാരായണീയത്തിലേ

   "താവുന്ന കൌസ്തുഭമഹാമണികൊണ്ടുമയ്യാ
    ശ്രീവത്സമാം മറുവുകൊണ്ടുമുദൂഢശോഭം
    ആവിർഭവൽബഹളസൌരഭവൈജയന്തീ-
    ലാവണ്യധോരണികൾകൊണ്ടുമുദൂഢശോഭം."

എന്ന പദ്യം ഇതിന്റെ ക്ഷീണമായ ഒരനുകരണമാണു്.

4.ഇന്ദ്രാണിയുടെ കോപം-

  "രോഷാവേശാൽ വിറച്ചൂ മൃദുപവിഴമണി-
            ച്ചോരിവാ, ചില്ലിവല്ലീ-
   വേഷം മറെറാന്നു മറെറാന്നതു കൊടുമകല-
            ർന്നൊന്നു കോടിക്കുലഞ്ഞു ;
   ദ്വേഷം പീതാംബരപ്രേയസിയൊടിയലുമ-
            ന്നേരമന്നാകയോഷാ-
   ഭൂഷാമാലാകടാക്ഷം വലരിപുവദനം
            പാർത്തു പേർത്തും ചുവന്നു." (4)

5. ഇന്ദ്രാണിയുടെ സസംഭ്രമമായ പ്രയാണം-

  "ഓടുന്നേരത്തു തസ്യാ നിടിലതടമുടൻ
           കമ്രഘർമ്മാംബുപൂരം
   തേടുന്നൂ ; ചായൽ ചായുന്നിതു ;പുനരഴിയു-
            ന്നൂ ബലാൽ നീവിബന്ധം ;

292


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/303&oldid=156179" എന്ന താളിൽനിന്ന് ശേഖരിച്ചത്