താൾ:Bhasha champukkal 1942.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഏഴാമധ്യായം

ഉൾക്കാമ്പിങ്കൽത്തഴയ്ക്കും വിമലകുതുകമ-
      ന്ദാക്ഷമോദാനുരാഗ-
പ്രക്ഷോഭം കൊണ്ട വക്ത്രം തടവിന നയനാ
      സത്യഭാമാ സലീലം." (1)

2. ശ്രീകൃഷ്ണന്റെ ശാർങ്ഗം-

"ശ്രീശാർങ്ഗം പള്ളിവിൽ പോന്നതിരഭസമെഴു-
      ന്നള്ളുമന്നേരമാശാ-
 മാശാപാലാവലീനാം ചെറുതു ഫലവതീം
       കല്പയന്നത്ഭുതാത്മാ
രേജേ രാജീവനാഭൻ നഭസി മഹിതമാ-
       ഹേന്ദ്രകോദണ്ഡവല്ലീം
തേജോരൂപാമുപാന്തേ തടവി വടിവുകൈ-
       ക്കൊണ്ട നൽക്കൊണ്ടൽപോലേ." (2)

3.വ്യോമയാനം ചെയ്യുന്ന ശ്രീകൃഷ്ണൻ-

"ശ്രീവത്സം കൊണ്ടുമേറെപ്പെരിക നിറമെഴും
       കൌസ്തുഭം കൊണ്ടുമയ്യ്യാ!
താവിത്തഞ്ചുന്ന കാഞ്ചീമകുടകടകമ-
       ഞ്ജീരഹാരാദികൊണ്ടും
വ്യാവൽഗദ്വൈജയന്തീബഹളപരിമള-
       ഭ്രാന്തപുഷ്പന്ധയാളീ-
വൈവശ്യംകൊണ്ടുംമാഭാസത നഭസി തദാ
      സത്യഭാമാസഹായൻ." (3)
291
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/302&oldid=156178" എന്ന താളിൽനിന്ന് ശേഖരിച്ചത്