താൾ:Bhasha champukkal 1942.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാംമധ്യായം 'മേൽക്കൈപോകുക', മുതലായ ശൈലികളും കാണ്മാനുണ്ടു്. ഇതിൽ നിന്നു കവി കൊല്ലം ഏഴാം ശതകത്തിൽ ജീവിച്ചിരുന്നതായി കണക്കാക്കാം. നാരായണീയത്തിൽ 'വിശ്വദ്രോഹം വളർക്കും എന്നു തുടങ്ങുന്ന ചക്രവർണ്ണനാത്മകമായ പദ്യമുണ്ട്. പാരിജാതഹരണത്തിൽ കവി ഭഗവാന്റെ പഞ്ചായുധങ്ങളേയും വർണ്ണിക്കുന്നു. അതിൽ ചക്രായുധത്തെ പരാമർശിക്കുന്നത്.

"വിശ്വദ്രോഹം വളർക്കും മനുജപടലിതൻ
      മുണ്ഡഷണ്ഡങ്ങളന്നന്ന-
ന്നുച്ഛിദ്യോച്ഛിദ്യ മെത്തും നവരുധിരകണ-
ശ്രേണിശോണീകൃതാങ്ഗം
ഉച്ചകാലത്തുദിക്കും ദിവസകരനൊട-
ങ്കംപൊരും തൂമപെയ്യും
തൃച്ചക്രം പ്രാദുരാസീൽപ്പൊലിമയൊടു വലം-
കൈത്തലാന്തേ തദീയേ."

എന്ന പദ്യത്തിലാണു്. ഈ പദ്യത്തിന്റെ ഉത്തരാർദ്ധം ഒന്നുകൂടി ഉജ്ജ്വലമാക്കിയാണു് നീലകണ്ഠകവി പരാവർത്തനം ചെയ്തിരിക്കുന്നതു്.പ്രസ്തുതവിഷയത്തിൽ ഉപജീവ്യത്വം പാരിജാതഹരണപദ്യത്തിനാണെന്നു് അതിൽ പഞ്ചായുധങ്ങളുടേയും വർണ്ണനം കാണുന്നുണ്ടെന്നുള്ളതിൽനിന്നു വിശദമാകുന്നു.കൊച്ചിയും കോഴിക്കോടും തമ്മിൽ നീലകണ്ഠന്റെ കാലത്തുണ്ടായിരുന്ന ശത്രുതയെ

289 37










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/300&oldid=156176" എന്ന താളിൽനിന്ന് ശേഖരിച്ചത്