താൾ:Bhasha champukkal 1942.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഒന്നാമദ്ധ്യായം
എന്നു വ്യക്തമാക്കുന്നുണ്ട്. ത്രിവിക്രമഭട്ടനെ അനുകരിച്ചു ദിവാകരനും തന്റെ കാവ്യം അങ്കവത്താക്കീട്ടുണ്ടു്.

"ഇതി ധൃതരസസാരൈർഗ്ഗദ്യപദ്യൈരുദാരൈഃ
                  കവിതുരവിതു(?)രസ്യ ശ്രാവ്യമാകർണ്ണ്യ കാവ്യം
                  ഭൃഗുപതിവിജയശ്രീചിഹ്നമഹ്നായ തുഷ്യ
                  ന്നഭിഷിതമമുഷ്യാമോഘയദ്രാഘവേന്ദുഃ."

എന്ന അവസാന പദ്യത്തിൽ നിന്ന് "ഭൃഗുപതി വിജയശ്രീ" എന്നാണ് കവി കല്പിച്ചിട്ടുള്ള ആ അങ്കത്തിന്റെ നാമധേയമെന്നും അദ്ദേഹം രാഘവനെന്ന ഒരു രാജാവിന്റെ ആശ്രിതനായിരുന്നുവെന്നും തന്റെ കാവ്യം ചൊല്ലി കേൾപ്പിച്ചതിൽ സന്തുഷ്ടനായ ആ രാജാവ് അദ്ദേഹത്തിന് അഭീഷ്ടദാനം ചെയ്തു എന്നും തന്നിമിത്തം അദ്ദേഹം ഗ്രന്ഥത്തിന് അമോഘരാഘവമെന്ന പേർ നല്കിയെന്നും തെളിയുന്നു. ഈ രാഘവൻ ഒരു കേരളീയ രാജാവായിരുന്നു ; ദിവാകരനും കേരളീയനായിരുന്നിരിക്കാം
മേല്പത്തൂർ ഭട്ടതിരി മഹാകവി മൂർദ്ധന്യനായ മേല്പത്തൂർ ഭട്ടതിരിയെത്തന്നെ ഇനി നമുക്ക്, ഇടയ്ക്കെങ്ങും നില്ക്കാതെ , ഉപസർപ്പണം ചെയ്ത് ആരാധിക്കാം. ശങ്കരഭഗവൽപാദരെക്കഴിച്ചാൽ ഭട്ടതിരിയെപ്പോലെ പരിണിതപ്രജ്ഞനും പദവാക്യപ്രമാണപാരീണനുമായ ഒരു സാഹിത്യസാർവഭൗമനെ നമ്മുടെ മാതൃഭൂമി ഒരിക്കലും പ്രസവിക്കുകയുണ്ടായിട്ടില്ലെന്ന് ഏതു സഹൃദയനും ധൈര്യമായി ശപഥംചെയ്യാവുന്നതാണ്. ശേഷാംശസംഭ

19


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/30&oldid=156175" എന്ന താളിൽനിന്ന് ശേഖരിച്ചത്