താൾ:Bhasha champukkal 1942.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമധ്യായം
3. കിംവദന്തിയുടെ പ്രകാരം-
_________________
"കക്കുമ്മാറില്ല പാർത്താലൊടിയ,രൊടി പടി-
   പ്പീല പാടച്ചരന്മാ-
രക്രൂരൻ മോഹമാർന്നൂ തടിനിയിലൊടികൊ-
    ണ്ടല്ലയോ ചൊല്ലു നേരേ?
ഇക്കാലം ദൈവമെന്നിപ്പരമൊരുശരണം
    കണ്ടതില്ലാരുമെങ്ങും;
തിക്കും ദുഷ്കിംവദന്തീ പുനരിതി സമഭൂൽ
    പുഷ്കലാ ചക്രപാണേഃ." (4)

4.ഭഗവാനും ജാംബവാനും തമ്മിലുള്ള യുദ്ധം-
____________________________

"ചണ്ഡചാരചരണാവഘാതനിനദങ്ങൾകൊണ്ടിട-
                                                [യിൽ മാറ്റൊലി-
ക്കൊണ്ടു പൊങ്ങി വിവിധം മുഴങ്ങിന ഗഭീരതാരവ-
                                                [സുഭൈരവം,
മണ്ഡലാഹതിപദപ്രഹാരപരിപാടികൊണ്ടു കുടിലീ-
                                                [ഭവൽ-
കുണ്ഡലീശ്വരഫണാഗ്രകോടി,പറയാവതോ സമര-
                                                [ഡംബരം ?

ഗദ്യം: ലോകാപവാദം-

   "നൃപതികളിത്തരമന്യായത്തെച്ചെയ്താലാരൊരു ശാസ്താവുള്ളൂ?ശാസ്താവിന്നൊരു ശാസ്താവുണ്ടോ കഷ്ടം കഷ്ടമിതെന്നും  കേചന ; തസ്കരശാസ്താ  തസ്കരനായീ മുഷ്കരനാ

285










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/296&oldid=156171" എന്ന താളിൽനിന്ന് ശേഖരിച്ചത്