താൾ:Bhasha champukkal 1942.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഏഴാമധ്യായം

 ഗുപ്താകാരേണ പാണിഗ്രഹണമഴകുതായ്-
       ച്ചെയ്പതിന്നാഗതം സാ
 മുഗ്ദ്ധാക്ഷീ തത്ര കണ്ടാളഹിതജനവനാ-
      ളീദവം യാദവം തം ." (5)

   6. ലാജാലം കൃതനായ ശ്രീകൃഷ്ണൻ-
___________________________
                            
"പാത്രേ ഗുണാനാം യദുവംശമൌലേ -
 ർഗ്ഗാത്രേ പരന്നീടിന ലാജജാലം
 പേർത്തും വിളങ്ങീ ധവളം ദ്യുമാർഗ്ഗേ
കീർത്ത്യാ വരും താരകളെന്നപോലെ ." (6)

 ഗദ്യങ്ങൾ .

1.ദാസിമാർ രുക് മിണിയെ പലവിധത്തിൽ സാന്ത്വനംചെയ്യുന്നതു്.

     "എന്തിനു മകളേ ദുഃഖിക്കിൻറു സന്തതമാശു കരഞ്ഞുപിഴിഞ്ഞും , പോകേണ്ടാ നീയിവിടേന്റെന്റും ശിശുപാലൻപോൽകാന്തൻ മകളേ , വളകളവന്നക്കൈനിറയും പോലിരുപത്തഞ്ചു വയത്തുള്ളൂ പോൽ , കണ്ടാലൊരുതടിയൻപോലവനോ നീയൊട്ടേറെമെലിഞ്ഞുചമഞ്ഞൂ . എന്തിതുകണ്ടിപ്പൊട്ടപ്പെരുമാൾ നിന്നെയവന്നു കൊടുപ്പാൻ ചൊല്ലി?നല്ലൻപോലിൻറവനോ മകളേ നിൻറേ ഭാഗ്യം തന്നേ പോലിതു, ചുഴല നെടുമ്പുര കെട്ടിത്തീർന്നൂ വളയും തളയും തവ പണിചെയ് തൂ, കാതില കടകം കഃഞ്ചികൾ തീർന്നു പത്തുവിരല്ക്കും മോതിരമു​ണ്ടേ, പുടവകൾകൊൾവാൻ പോയാനാങ്ങള ശിശുപാലന്റേ തേവികളിൽച്ചേർന്നഴകി പെരുന്തേവിയരും നീ പോൽ; തണ്ടിക്കും 1 പോലവ

__________________________________________________________________________________________

 1.തണ്ടിക്കുക=തടസ്സപ്പെടുക                                          

281


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/292&oldid=156167" എന്ന താളിൽനിന്ന് ശേഖരിച്ചത്