താൾ:Bhasha champukkal 1942.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാ ചമ്പുക്കൾ
ണ് എന്ന് ആ മഹർഷിമാർ ഇന്ദ്രനെ അറിയിച്ചു എന്നുമാകുന്നു അതിലേ വിഷയം. ആചാരത്തിനു ചോള ദേശമാണ് അഭ്യർഹിതമെന്നും കവിക്ക് അഭിപ്രായമുണ്ട്. ഒരു വിദേശീയൻ കേരളത്തെ അധികരിച്ചു നിർമ്മിച്ചിട്ടുള്ള ഗ്രന്ഥമാകയാലാണ് ഞാൻ ഈ+ ഘട്ടത്തിൽ കടാക്ഷിച്ചത്.
കേരളത്തിലെ ചില പ്രമുഖരായ
ചമ്പൂകാരന്മാർ
ദിവാകരൻ ഇതുവരെ ഇതരദേശീയന്മാരായ ചമ്പൂകാരന്മാരെപ്പറ്റിയാണല്ലോ പ്രസ്താവിക്കുകയുണ്ടായത്. ഇനി ആ പ്രസഥാനത്തിൽ വിജയം നേടിയ ചില കേരളീയ കവികളെ സ്മരിക്കാം. കേരളത്തെ സംബന്ധിച്ചിടത്തോളം ആദ്യമായി കണ്ടുമുട്ടുന്ന സംസ്കൃതചമ്പു വിശ്വേശ്വരന്റെ പുത്രനായ ദിവാകരന്റെ അമോഘരാഘവമാകുന്നു. ബാലകാണ്ഡമാണ് ആ കാവ്യത്തിലെ പ്രതിപാദ്യം

"ചന്ദ്രനേത്രദ്വയക്ഷ്മാഭി-
ശ്ശകകാലേ വിലോകിതേ
അമോഘരാഘവം കാവ്യ-
മാവിരാസീദ്ദിവാകരാൽ. "

എന്ന വിവരണത്തിൽനിന്നു പ്രസ്തുത ഗ്രന്ഥം ശകാബ്ദം 1221 -നു ക്രി.പി 1299 ൽ വിരചിതമായി

18


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/29&oldid=156164" എന്ന താളിൽനിന്ന് ശേഖരിച്ചത്