താൾ:Bhasha champukkal 1942.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ എന്നുപറയുന്നു.ഉടൻ "ചെറുതൂ മദമകക്കാമ്പിൽ മൂടിപ്പറഞ്ഞോരാഗൂഢാക്ഷേപമിശ്രം വചനമിതധികം നന്നെടോ നന്ദസൂനോ" എന്ന് ഉപക്രമിച്ചുകൊണ്ടു് ആ മല്ല പ്രമാണി "വേഗാലിന്നിന്നെ മുഷ്ടിപ്രഹൃതിഭിരധുനാ കൊന്നു വൈവസ്വതീയെ ഗേഹേ യാത്രാക്കിയേ വിക്രമമിളകിന ചാണൂരനോ ചെറ്റടങ്ങൂ" എന്നു വീണ്ടും അട്ടഹസിക്കുന്നു.ഭഗവാൻ പിന്നെയും തന്റെ ശൈലി വിടാതെ

"ഞാനോ സമ്പ്രതി കാലനങ്ങതിഥിയായ്
       നീയോ ഭവിക്കുന്നതെ-
 ന്നീനമ്മിൽപ്പറയേണ്ടതില്ലറിവോർ
       മാലോകരാലോകനെ;
ചാണൂരാ, മദമാർന്നു ലോകവിപദം
       ചെയ്യുന്നവർക്കൊക്കെയും
താനേ പോന്നുവരും വിനാശമചിരാ-
      ലെന്നുള്ളതോർത്തീടു നീ."

എന്ന് ഉദീരണം ചെയ്തു്ആകോപിഷ്ഠന്റെ ക്രോധത്തെ ഒന്നുകൂടി ഊതിക്കത്തിക്കുന്നു.എന്തൊരു ചമൽക്കാരജനകമായ ഉക്തിപ്രത്യുക്തിവൈചിത്ര്യമാണു് കവി ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്! 9.രുക്മിണീസ്വയംവരം-

രുക്മിണീസ്വയംവരം  ഒരു  ദീർഘവും അതിപ്രാചീനവുമായ ചമ്പുവാണു്.കൊല്ലം ഏഴാംശതകത്തിലായിരിക്കണം അതിന്റെ  നിർമ്മിതി.കവിക്കുനിഷ്കൃഷ്ടമായ

276


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/287&oldid=156161" എന്ന താളിൽനിന്ന് ശേഖരിച്ചത്