താൾ:Bhasha champukkal 1942.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഏഴാമധ്യായം പീഡത്തെ കൊന്നതു് ?"എന്ന് ചാണൂരൻ ചോദിക്കുന്നു. അതിനു ഭഗവാൻ

    "എന്നേ വൈഷമ്യമേ, ഞാൻ ഭയതരളനണ-
                ഞ്ഞല്ല തൊട്ടെല്ലെടോ തൻ
           ദുർന്ന്യായം കൊണ്ടുതന്നേ ഗജപതി മൃതനായ്
                വീണിതമ്മാവനാണാ !
           എന്നാലിഞ്ഞങ്ങളോടിങ്ങെളിയവരൊടു മി-
                ഥ്യാപരാധം ബലാൽച്ചേ-
           ത്തീർന്നീവണ്ണം തുടങ്ങുന്നവിടിനു മതിയേ
                 ദൈവമേസാക്ഷിയുള്ളൂ."

എന്നു നിന്ദാഗർഭമായി പ്രത്യുത്തരം നല്കുന്നു. അതുകേട്ടു ചാണൂരൻ പിന്നെയും "രജകനേയും കൊന്നു പള്ളിവില്ലും മുറിച്ചിട്ടു് " "ഈ ഭോഷാ ഞങ്ങളോടെന്തിനൊരനുനയവും സാന്ത്വവും ?ഭ്രാന്തനോ നീ? എന്നു ഗർജ്ജിക്കുന്നു.അതിനുഭഗവാൻ മുൻപിലത്തേപ്പോലെതന്നെ

 " കഷ്ടം ബാലസ്വഭാവേ പെരുകിന കുതുകം -
              കൊണ്ടു കോദണ്ഡദണ്ഡം
      പട്ടാങ്ങത്രേ വലിച്ചേ, നതിനു കിമപി കേ-
              ടും ബലാൽ വന്നുപോയി ;
      ചട്ടറ്റീടുന്ന യുഷ്മാൻ പുനരവിടെ നിന-
             ച്ചൂതമില്ലൻപിലെന്നാൽ-
      പ്പെട്ടെന്നുണ്ടായ കാര്യത്തിനു പുരുഷമുട-
             ക്കാ, യ്ക്കടക്കം പ്രധാനം."

275


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/286&oldid=156160" എന്ന താളിൽനിന്ന് ശേഖരിച്ചത്