താൾ:Bhasha champukkal 1942.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമധ്യായം ബഹുവിധമേവം വിജിഗീഷാം കൊണ്ടധികമദേന പൊരുന്നതുകണ്ടപ്പൌരപുരന്ധ്രികൾ മാളികമേൽനിന്നോരോ വാർത്ത പറഞ്ഞുതുടങ്ങീ; "കഷ്ടം കഷ്ടം ദുഷ്ടതരാത്മാ കംസമഹീന്ദ്രൻ ഭഗിനീപുത്രൌ ചെറിയ കിടാങ്ങളെ മല്ലന്മാരെക്കൊണ്ടേ കൊല്ലിപ്പാനായ്ക്കോപ്പു മുതിർത്താൻ ; എല്ലായിലുമതികഷ്ടമിതോർത്താലുല്ലാസം പെറുമവനീപതികൾ,ക്കെല്ലാർക്കും പുനരഭിമതമായതു ബാലകന്മാർക്കൊരു സങ്കടമെത്താ പാലിച്ചീടും പങ്കജനാഭൻ ;ചാരുശിരീഷമലർക്കുലപോലേ കോമളമൃദുലം പൂമെയ്ചെന്നു ശിലാഘനകർക്കശമല്ലതനുക്കളിലേല്ക്കുന്നേരത്തല്ലൽ വരുന്നൂ; ഖേദിച്ചീടായ്കീശ്വരനുണ്ടു നിരാശ്രയമിത്രം." ഇത്യാദി.

ദണ്ഡകം: ബാലകൃഷ്ണനെ അക്രൂരൻ കാണുന്നത്

വാരാർന്ന കേശഭരനീരാജിപിഞ്ഛമണി-
ഗോരോചനാതിലകകാന്തം,
വനവിഹൃതിതാന്തം, ഖലജനകൃതാന്തം,
വലിതഖുരപശുനികരമണിനടുവിൽ വിലസുമൊരു
വലമഥനമണിമിവ മഹാന്തം; (1)

കാളാഞ്ജനാഞ്ചിതവിശാലാക്ഷിപക്ഷ്മഭുവി
നീളപ്പിരണ്ട പൊടിധൂളം;
കലിതഘനഹേളം, കവിളിണയിൽ മേളം-
കലരുമണികുഴയിണയുമഴകുടയ തിരുമുഖവു-
മുടൽവടിവുമസിതഘനകാളം; (2)


കുഴ=കർണ്ണാഭരണം.

273










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/284&oldid=156158" എന്ന താളിൽനിന്ന് ശേഖരിച്ചത്