ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഇരുന്നൂറ്റിഅറുപ്പത്തി ഏഴ്
"നവീനശ്രുതി" എന്ന പാഠം ശുദ്ധമാണെന്നു തോന്നുന്നില്ല. ഭാഗവതകഥയിൽനിന്നു കവി യാതൊരു ഭേദവും വരുത്തീട്ടില്ല. മാതൃക കാണിക്കുവാൻ മൂന്നു പദ്യങ്ങൾ ഉദ്ധരിക്കാം.
1. ചന്ദ്രോദയം-
" മുഖ്യാനാം താരകാണാമിനിയ പടലികാ
യാമിനീകാമിനീനാം
ചൊൽക്കൊണ്ടീടുന്ന ഹാരാവലിരിവ നിതരാ-
മംബരാന്തേ വിളങ്ങി:
അക്ഷീണത്മാ കലാനയകനമൃതരസം
പെയ്യുമോരോ കരംകൊ-
ണ്ടുൾക്കൊമ്പിൽ പ്രമോദം നിഖിലതനുഭൃതാം
നല്കിനാൻ മേല്ക്കുമേലേ. "
2. വൃന്ദാവനത്തിലെ വൃക്ഷങ്ങൽ-
"ആരോമൽക്കേശവൻതൻ മധുരിമതികളും
വേണുഗീതപ്രഭാവാൽ
വാരാർന്നനന്ദമൂർച്ഛാം തടവുമൊരുലതാ-
പാദപാനാം കദംബം
വാരംവാരം പ്രസൂനാങ്കുരപുളകമണി-
ഞ്ഞങ്ഗമെങ്ങും മധുളീ-
ധാരാബാഷ്പങ്ങളും പെയ്തതടവിൽ വിലസീ
നിശ്ചലാനമ്രശാഖം. "

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.