താൾ:Bhasha champukkal 1942.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ദംബോശോകൈരരുണമെരേടം: ബദരീകേരമധൂകപരിഷ്കൃത- കദളീപനസഫലാവൃതമൊരിടം. " ഇത്യാദി. 7,. രാസക്രീഡ-

   സാമാന്യം നല്ല ഒരു ചമ്പുവാണ് രാസക്രീ‍. 

"നാളീകത്തയ്യലാൾതൻ കുളുർമുലയിണയും

   പൂണ്ട പാലാഴിമധ്യേ
  മേളംതാവും ഭുജങ് ഗാധിപശയനതലേ
     യോഗനിദ്രാം ദധാനം, 
 കാളാംഭോവാഹകാന്തം കരുതുക മനമേ, 
  സന്തതം വിശ്വരക്ഷാ-

കേളിലോലം നവീനശ്രുതിതരുകലികാ-

   സന്മരന്ദം മുകുന്ദം. "

എന്ന അതിലേ മങ്ഗലപദ്യത്തിന്റെ ചതുർത്ഥപാദത്തിൽ ചിലർ പറയുന്നതുപോലെ കലിദിനസംഖ്യയുടെ സൂചനയുണ്ടെങ്കിൽ പ്രസക്തുകാവ്യത്തിന്റെ നിർമ്മിതി കൊല്ലം 715 -ൽ ആണെന്നു വരുന്നു. " ചെറുതിരകളിലോളം കളിച്ചും " തലമുടേറി മുതലായ ശൈലികളും അണിവൂതുംചെയ്ത് , വല്ലുന്നോർ , ഭങ്ഗിതകം , തുടങ്ങിയ പ്രയോഗങ്ങളും ഈ പ്രബന്ധത്തിൽ കാണ്മാനുണ്ട്. എങ്കിലും സൂക്മപരിശോധനയിൽ കാവ്യത്തിന് അത്ര പഴക്കമില്ലെന്ന വിശധമാകുന്നതിനാൽ പ്രസക്തപദ്യത്തിൽ കലിദിനനിർദ്ദേശല്ലെന്നുതന്നെ നിർണ്ണയിക്കേണ്ടിയിരിക്കുന്നു.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/277&oldid=156151" എന്ന താളിൽനിന്ന് ശേഖരിച്ചത്