താൾ:Bhasha champukkal 1942.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ട്ടഴിഞ്ഞും കുലഞ്ഞും........കല്പഭൂമീരുഹത്തിൻ ചുവട്ടിൽക്കുതംകൊണ്ടുപാഞ്ഞും മറഞ്ഞും വെളിച്ചത്തുവന്നും." 4. കൃഷ്ണാവതാരം-

      ഇതും ഒരു ചെറിയ ചമ്പുതന്നെ.ഇരുപത്തിനാലു പദ്യങ്ങളും മൂന്നു ഗദ്യങ്ങളുമുണ്ട്.കവിതയ്ക്കു പഴക്കം കുറയും.ഭൂമി ബ്രഹ്മാവിനോട് തന്റെ സങ്കടം ഉണർത്തിക്കുന്നതുമുതൽ ഭഗാവാന്റെ ജനനം വരെയുള്ള കഥ ചുരുക്കത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.ഒരു പദ്യവും ഒരു ഗദ്യത്തിൽ നിന്ന് ചില പങ്ക്തികളും ചുവടേ പകർത്താം.

ബ്രഹ്മാവിനോടു ഭൂമിയുടെ ആവലാതി.

        "വാണീമാതു പുണർന്ന പുണ്യലഹരീ-
            സിന്ധോ, മദീയാമിമാം
        വാണീം കേൾക്ക ഭവൽകൃപാബലമൊഴി-
            ഞ്ഞില്ലേതുമാലംബനം ;
        ക്ഷോണീ ഞാനമരാരിവീരഭരതഃ
            ഖിന്ന, ജഗന്നാഥ, തേ
        വീണാനമ്യ പദാംബുജേ സകരുണം
            സന്താപമാവേദയേ."

മഴക്കാലം ; ഗദ്യം-

തദനുഗഗനചത്വരേ സത്വരം വന്നുപൊങ്ങിത്തുടങ്ങീ ഹരിന്മണ്ഡലത്തെക്കുലുക്കി പ്രചണ്ഢാനിലാധോരണ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/272&oldid=156148" എന്ന താളിൽനിന്ന് ശേഖരിച്ചത്