ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
1. മങ്ഗലാചരണം-
"ലക്ഷീവാർകൊങ്കതന്മൽ മണമിളകി നിറ-
ന്നീടുമക്കുങ്കുമംകൊ-
ക്ഷീണാഭോഗവക്ഷസ്ഥലകലിതമനോ-
ഹാരിഹാരാഭിരാമം
ചൊൽക്കൊള്ളും കാളമേഘപ്രതിഭടസുഷമാ-
കന്ദളം കൈതൊഴുന്നേ-
നുൾക്കാമ്പിൽകണ്ടുകൊണ്ടെപ്പോഴുമഖിലജഗ-
ദന്ദ്വനീയം മുകുന്ദം."
2. ഗണപതിയുടെ പുറപ്പാട്-
"എന്നീവണ്ണം നിരൂപിച്ചെലിമുതുകിലഹോ
ചെന്നു മന്ദം കരേറി
ധന്യാത്മാ തുന്ദമന്ദീകൃതലളിതഗതി-
സ്സാദരം മോദമാനഃ,
എന്നേ കഷ്ടം! കരിമ്പോടടയവിൽ മലര-
പ്പം വികല്പം വരാതേ
തന്നീടും പായസാദ്യന്നവുമിതി മനസാ
കല്പയൻ സുപ്രസന്നഃ."
3. ഗദ്യം ; വിഷ്ണുമായയുടെ കന്ദുകക്രീഡാവർണ്ണനത്തിൽ നിന്ന്.-
"ചെന്തളിർക്കൊത്തെഴും കൈത്തലംകൊണ്ടു നൽപ്പന്തടിക്കുന്ന മധ്യേമലർപ്പൂങ്കഴൽകെട്ടഴിഞ്ഞാശു ചാഞ്ഞോരുനേരത്തിടംകൈത്തലംകൊണ്ടു താങ്ങിപ്പിടിച്ചഞ്ജസാമുത്തുരത്നങ്ങൾ ചേർന്നീടുമമ്മേഖലപ്പട്ടുചാർത്തിൻപരിചൊ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.