ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
3. ദണ്ഡകം, ക്ഷേത്രപ്രതിഷ്ഠാവന്ദനം-
തസ്മിൻ മഹോത്സവവിശേഷേ സമസ്തജന-
മുൾപ്രീതിപൂണ്ടുവിളയാടീ ;
ധരണിസുരർ കൂടീ ; സുരവിടപി വാടീ ;
നവകുസുമനികരമുടനരജനകരകമല-
സമുപഹൃതമധിധരണി ചാടീ ;
ജബാലിമുഖ്യമുനിജാതങ്ങളൊക്കെ നിഗ-
മാഘോഷമൻപൊടു തുടങ്ങീ ;
ജനതതി മുഴങ്ങി ; ജയനുതികൾ പൊങ്ങീ ;
ജപവിദികൾമഹിതഹുതകലവികളുമഴകുതിതു
ജഗദഖിലമൊളിവൊടു വിളങ്ങീ." -ഇത്യാദി
തെങ്കൈലനാഥോദയം ; പദ്യങ്ങൾ.
1. കൊച്ചി-
"കല്യാണശ്രീ തഴയ്ക്കം ഭുജബലദമിത-
പ്രൌഢവൈരാകരാണാ-
മുല്ലോലഭ്രൂ നടിനാടിതധരണിപരി-
ത്രാണനൃത്താന്തരാണാം
ചൊല്ലേറും കീർത്തിപാളീകബളിതജഗതാം
കൊച്ചിയെന്നുണ്ടു ഭൂമൌ
വെല്ലുന്നൂ കാപി മേളം പെരിയ കുലപുരീ
മാടധാത്രീശ്വരാണാം."

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.