ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ലോകാനാം നാഥനംഭോരുഹനയനനുമ-
ല്ലിത്രിലോകൈകവീര-
ശ്ലാഘാവാനർജ്ജുനൻ ഞാൻ,തവ ചെവികളിൽവ-
ന്നീലയോ മൽപ്രഭാവം?"
4.ശിശുവിനെ പാലിക്കുവാനുള്ള അർജ്ജുനന്റെ സജ്ജത-
"ദൃഷ്ട്വാ സമ്പൂർണ്ണഗർഭാം ദ്വിജവരഗൃഹിണീം
ഗാണ്ഢിവം ചാണമഗ്രേ
പുഷ്ടാഭോഗം കുലച്ചപ്പരമശിവമനു-
സ്മൃത്യ മുഗ്ദ്ധേന്ദുചൂഡം
തുഷ്ട്യാ ദിവ്യസൂസംയോജിതശരനികരൈ-
സ്സൂതികാപഞ്ജരം തീ-
ർത്തൊട്ടാശാദത്തദൃഷ്ടിശ്ശിതവിശിഖധര-
സ്തത്ര തസ്ഥൌ കിരീടീ".
5.മഹാവിഷ്ണുവിന്റെ അരുളപ്പാട്-
"ത്രിഭൂവനപെരുമാൾതന്നാനനാംഭോജമധ്യാ-
ദുദിതരുചി പുറപ്പെട്ടൂഢമാധൂർയ്യസാര
അതുപൊഴുതരുളപ്പാടെന്നു പേരായ പുത്തൻ-
മധുഝരി പെരുമാറീ കൃഷ്ണയോഃ കർണ്ണരന്ധ്രേ."
6.ശ്രീകൃഷ്ണന്റെ രൂപം-
"ഈടേറും പീതപട്ടാംബരകലിതമണീ-
മേഖലാ തൂമണംപെ-
യ്താടീടും വൈജന്തീലളിതവിപുലദോ-
രന്തരം ബന്ധുരാംഗം,

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.