താൾ:Bhasha champukkal 1942.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ന്തം ക്രുദ്ധയായി ഭർത്താവിനെ ശപിക്കുവാൻ ഒരുങ്ങി എങ്കിലും ശതസോമന്റെ സ്തോത്രങ്ങൾ കേട്ടു സമാധാനപ്പെട്ടു. ദേവിയുടെ അനുമതിയും ലഭിച്ചു കൃതകൃത്യനായ രാജാവ് പെരുഞ്ചെല്ലൂരിൽ ആ ബിംബം പ്രതിഷ്ഠിക്കുകയും അതിന് ഉചിതമായ ഒരു മഹാക്ഷേത്രം നിർമ്മിക്കുകയും ചെയ്തു.എങ്കിലും ഓതുകഴിഞ്ഞിട്ടും അദ്ദേഹത്തന് പരിപൂർണ്ണമായ മനശാന്തിയുണ്ടായില്ല.ആ ദുഖാവസ്ഥയ്ക്കു കാരണമെന്തെന്ന് അറിയുന്നതിനായി ശ്രപരമേശ്വരനെ ധ്യാനിച്ചപ്പോൾ അവിടുന്ന് അതിന് ഒരു ക്രീടുകിഴക്കുള്ള കാഞ്ഞിരങ്ങാട്ടുകൂടി ഒരു ശൈവ ബിംബം പ്രതിഷ്ഠിപ്പിക്കണമെന്ന് ആഞ്ജാപിക്കുകയും അതനുസരിച്ച് അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു.പെരുഞ്ചെല്ലൂർ ക്ഷേത്രത്തിൽ സ്രീകൾക്കു പ്രേശനമില്ലാത്തതിനാലാണ് കാഞ്ഞിരങ്ങാട്ടു പ്രത്യേകം ഒരു ബിംബപ്രതിഷ്ഠയുടെ ആവശ്യം നേരിട്ടത്.ശതസോമൻ കോലത്തുനാട്ടിലേ ഒരു രാജാവായിരുന്നു.അദ്ദേഹം പ്രതിഷ്ഠിച്ച പെരുഞ്ചല്ലൂർ ക്ഷേത്രത്തെ സേമേശ്വരം എന്നു പറഞ്ഞുവരുന്നു.

നാരായണീയം ഇതിവൃത്തം-നാരായണീയത്തിലെ ഇതിവൃത്തത്തിന്റെ ആദ്യത്തെ ഭാഗം ഭാഗവതാന്തർഗ്ഗതമായ സന്താനഗോപാലവും അതിനു ശേഷമുള്ളത് തൃപ്പുണിത്തുറക്ഷേത്രമഹാത്മ്യവുമാകുന്നു. നാരായണന്മാരായ അർജ്ജുനനും ശ്രീകൃഷ്ണനും മഹാവിഷ്ണുവിൽ നിന്നു ബ്രാഹ്മണന്റെ പത്തു കുമാരന്മാരേയും സ്വീകരിച്ച അവസരത്തിൽ തന്റെ ഒരു ബിംബം കലിബാധ തീരുന്നതി


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/250&oldid=156136" എന്ന താളിൽനിന്ന് ശേഖരിച്ചത്