ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഇവണ്ണമൊരിടത്തുമേ കിമപി രത്നമാലോകിതും
ന നാമുപലഭാമഹേ; ജയതീ വീരതാ മാന്മഥീ." (1)
2. നായകയെക്കണ്ടു നായകന്റെ വിചാരം-
"ശൃങ്ഗാരചന്ദ്രിക മനോഭവമൂലവിദ്യാ- സങ്കേതഭൂമി കിമിയം കമലായതാക്ഷീ? ശങ്കേ മഹോത്സവവിലാസസമാഗതാം താം ഭൃങ്ഗാങ്ഗനാമിവ വസന്തവിഭൂതിലോലാം."
3. നായികയും നായനും-
"അന്നേരം കാമതന്ത്രപ്രകരണനിപുണൌ
കോമളൌ തൈലസേകൈ
രന്യോന്യം മെയ് കുളുർപ്പിച്ചിരുവിമരികേ
ചേര്ന്നുനില്ക്കും ദശായാം
തന്നെത്തന്നെ നിഴൽക്കൊണ്ടതു തരുണതനൌ
നൂനമന്യേതി മത്വാ
കന്നക്കണ്ണാൾ വശംകെട്ടഴകെട്ടു കലഹി-
ച്ചീടുമാറുണ്ടകാണ്ഡേ."
4. നായകൻ നായികയോട്
"മാനേലുംകണ്ണി, മാന്താർചരജയവിരുതേ,
മാനിനീരത്നമേ, മൽ-
പ്രാണാധീശേ, മനോമോഹനതനുലതികേ,
മങ്ഗലാവാസഭൂമേ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.