താൾ:Bhasha champukkal 1942.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഗൌരീവക്ഷോജപുണ്യോദയപരിമളമേ,
     ഭക്തലോകർക്കുവേണ്ടി
 സ്വൈരം ദാസ്യക്രിയയ്ക്കും പരമൊരു മടിയി-
     ല്ലാത കാരുണ്യരാശേ,
  നേരത്താതോരു നിന്നെത്തെളിവിനോടിഹ കാ-
     ണ്മാനകപ്പെട്ടതോർക്കു-
  ന്നേരം മത്ഭാഗ്യമത്രേ; കരുതുമളവു നാ-
     മാശ്രവാസ്താവകീനാഃ."            (6)
ഗദ്യങ്ങൾ:ഉഷയുടെ സൌന്ദർയ്യവർണ്ണനത്തിൽനിന്ന്-
   ' നിഖിലയവതിവംശമുക്താമണിക്കു് 'എന്നാരംഭിക്കുന്ന ഉഷാസൌന്ദർയ്യവർണ്ണനാത്മകമായ ഗദ്യത്തിന്റെ വിശ്വാതിശായിയായ രാമണീയകത്തെപ്പറ്റി മുൻപു സൂചിപ്പിച്ചുവല്ലോ.അതിൽനിന്ന് ഏതാനും ചില വരികൾ മാത്രം ാഴെച്ചേർക്കാം.

'നിഖിലയുവതിവംശമുക്താമണിക്കിത്രിലോകീമഹേളാലലാടാന്തരേ കാന്തിചിന്തുന്ന പുത്തൻനറും ചിത്രകത്തിന്നു, പൊൽത്താർചരക്ഷോണീപാലേന്ദ്രദോർഗ്ഗർവസർവസ്വവായ്പിന്നു,സൌന്ദർയ്യപീയൂഷപാഥോധിമധ്യേ കളിച്ചടുമബ്ബാലകല്ലോലമാലയ്ക്കു, ബാലാശിഖാമഞ്ജരിക്കങ്ങനേബാണപുത്രിക്കു വാച്ചോരു താരുണ്യലക്ഷ്മീവിലാസങ്ങൾ പൊന്നങ്ങിണങ്ങും ദശായാമഹോ വിസ്മയം വിസ്മയം പൂവൽമെയ് വിഭ്രമാഡംബരം. കണ്ടിയോടെത്തി വാർ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/227&oldid=156115" എന്ന താളിൽനിന്ന് ശേഖരിച്ചത്