താൾ:Bhasha champukkal 1942.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ടയ്യോ പാപം, താപം തികതിലപിടിപെടെ മുഹുരിളകുന്നൂ, താന്താ ഞാനിന്നെന്തേ ചെയ്വൂ തെരുതെരെ വരുമഴൽ മറവിതരുന്നൂ ;താനേതന്നേ കയ്യും കാലും തലവിധി തടയരുതിടതളരുന്നൂ, താർബാണാ ! നീ കൊല്ലാതേ മാം തവ പുനരഹമിയമഗതി തൊഴുന്നു."

            രാജരത്നാവലീയത്തിൽ ഫലിതം തീരെ വിരളമാണ്.

ബാണയുദ്ധം ചമ്പും- രാജരത്നാവലീയത്തിലേ യോഗപ്രഭയുടെ സ്ഥാനം ബാണയുദ്ധത്തിൽ ഉഷയുടെ സഖിയായ ചിത്രലേഖ വഹിക്കുന്നു. ബാണയുദ്ധം നല്ലൊരു പ്രബന്ധമാണെങ്കിലും അതിനു രാജരത്നാവലീയത്തിന്റെയോ, കൊടിയവിരഹത്തിന്റെയോ ഗുണമുണ്ടെന്നുപറയുവാൻ തരമില്ല. രാജരത്നാവലീയത്തിൽ വല്ലീടുക, വാടായും കാന്തി, അതിൽക്കാ, വിച്ച, തൺപെടുക (താഴുക)മുതലായവപോലെ ഒവ്വാ(തുല്യമല്ല),മൈന്തർ (തരുണർ), പാമ്പണ (സർപ്പശയനം) മുതലായ ചില പഴയ പദങ്ങൾ പ്രസ്തുതപ്രബന്ധത്തിലും പ്രയുക്തങ്ങളായിട്ടുണ്ട്. ബാണാസുരന്നാരുമൊവ്വാ എന്ന് അവസാനിക്കുന്ന പദ്യങ്ങൾ രാമായണചമ്പുവിലേ രാവണോത്ഭവപ്രബന്ധത്തിൽ ലങ്കേശ്വരന്നാരുമൊവ്വാ എന്ന് അവസാനിക്കുന്ന പദ്യങ്ങളെ അനുസ്മരിപ്പിക്കുന്നു. കവിതയുടെ സ്വഭാവം മനസ്സിലാക്കുവാൻ ചില പദ്യഗദ്യങ്ങൾ മാത്രം ഉദ്ധരിച്ചുകൊണ്ട് നമുക്ക് പുരോഗമനം ചെയ്യാം.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/224&oldid=156112" എന്ന താളിൽനിന്ന് ശേഖരിച്ചത്