ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
"കയ്യേറ്റം പ്രണയേന ച്ചെല്ലുമതിർകെ-
ട്ടാഹന്ത! വാങ്ങും തുലോ-
മയ്യേ! ലോകർ ചിരിക്കുമെന്നിടയിടേ
മൂടീടുമാത്മാമായം
അയ്യയ്യോ ശിവ ദൈവമെന്നുമലർബാ-
ണാർത്ത്യാ പൊറാഞ്ഞിങ്ങനെ
മർയ്യാദാമതിലംഘ്യ മന്മമദിനം
മാഴ്ക്കന്നിതെപ്പോരുമേ. "
മാലേയമെന്നുടലിൽ മാരണചൂർണ്ണമയ്യോ:
കാലാനലർക്കുനൽനിഭം കളഭദ്രവം മേ:
ശൂലായതേ മൃദുലമാരുതവും : മൃണാളീ-
ജാലം കരാളയമപാശമിതെന്തു ചൊല്വൂ". 10. ;ചാന്ദ്രാഭയം-
"അന്നേരം മന്ദമന്ദം വിമലകുളിർനിലാ-
വായ മാലേയപങ്ക-
സ്യന്ദംകൊണ്ടൊക്കെ മേളിച്ചൊരുതെളിമ ദിശാ-
യോഷിതാമാദധാനം
കന്ദരപ്പക്ഷോണിപാലനന്നഴകൊടു നിവിരും
ജൈത്രമുക്താതപത്രം
തന്നെപ്പോലെ നിറം ചേർന്നലമുദയഗിരൌ
മഢലം പ്രാദരാസീൽ . "

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.