ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അഞ്ചാമധ്യായം
5. രാമവർമ്മാവിന്റെ യുദ്ധചാതുരി-
"പോരാതേ കാൺ ചമഞ്ഞൂ ശിവശിവ വിമത-
പ്രൌഢസേനാഭടൻമാർ
വാരാളും മാടപൃത്ഥീശ്വരനിശിതശര-
ങ്ങൾക്കു സങ്ഗ്രാമരങ്ഗേ;
നേരേ തേഷാമശേഷാ വിബുധപുരചകോ-
രാക്ഷിമാർ നാല,മാസാം
പോരാതേ വന്നിതയ്യാ! കലിതധൃതി നിവാ-
സാർത്ഥമാകാശവീഥീ." (5)
6. നൃത്താങ്ഗത്തിൽ മന്ദാരമാലയുടെ ആഗമനം-
"ബധ്വാ മേല്പോട്ടുവേണീമഴകിലിളമുല-
ക്കച്ചയും ചേർത്തുറപ്പി-
ച്ചസ്തോകം നീളെ മേളിച്ചൊരു സുരഭിലതൈ-
ലാങ്ഗരാഗോജ്ജ്വലാങ്ഗീ
പുത്തൻകൌസുംഭവാസോമിളിതജഘനഭാ-
രാലസാഭ്യാം പദാഭ്യാം
മൃഗ്ദ്ധാക്ഷീ നൃത്തരംഗം മൃദുമൃദുവിരണ-
ന്നൂപുരം പ്രാപ ബാലാ." (6)
7. നായകന്റെ നായികാനിർവർണ്ണനം-
"ഉണ്ടാകാ കൂരിരുട്ടിന്നതിമണ, മിയലാ
ചന്ദ്രനോടുള്ള യോഗം,
തണ്ടീടാ ചന്ദികാംകൂരവു,മതിമൃദുതാ
വിദ്രുമേ വന്നുകൂടാ,

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.