ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വാരാളും ദാനരീത്യാ വാബുധതരുവം,
പൂർണ്ണചന്ദ്രം പ്രസാദാ,-
ൻമാരാരിം വൈദുഷീവിഭ്രമസരണികൾ കൊ-
ണ്ടേഷ ധീമാനജൈഷീ." (2)
3. രാമവർമ്മാവിന്റെ സേനാപ്രയാണം-
"മമ്മാ!കാണായിതപ്പോളൊരുപൊടിപടലീ
ഭ്രതലാൽപ്പൊങ്ങിമേല്പോ-
ട്ടമ്ലാനം വ്യോമ്നി പാകിക്കിരണനികരമാ-
വൃണ്വതീ ചണ്ഡങാനോഃ
നിർമ്മായം വൈരിസേനാം ഗ്രസിതുമരിയ വാ-
യും പിളർന്നാർത്തകോപം
വമ്പോടെത്തും കൃതാന്തശ്വസിതനിവഹധൂ-
മം പരക്കുന്നപോലേ." (3)
4.പടക്കളത്തിൽ പരിലസിക്കുന്ന രാമവർമ്മാ-
"കാണായീ നേർക്കുനേരേ കനമുപരി പിടി-
ച്ചോരു രത്നാതിപത്ര-
ശ്രേണീനാം മാനനീയേ മണമുടയ തണൽ-
പ്പാട്ടിലുദ്യോതമാനം,
സേനാമധ്യേ കരാഗ്രപ്രചലിതകരവാ-
ളോജ്ജ്വലം, മാടധാത്രീ-
വാനോർനാഥം, പ്രകോപാരുണനയനകലാ-
ദാരുണം വൈരഭാജാം."

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.