താൾ:Bhasha champukkal 1942.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാഖ്യേ മുഖ്യേ പൂർവാദ്രിമൌലൌ തെളിവിലൊരു കുമാരേന്ദു പോന്നാവിരാസീൽ ' എന്ന രാജരത്നാവലീയത്തിലുള്ള പ്രസ്താവന തെങ്കൈലനാഥോദയത്തിലെ 'കുമാരാത്മനാമാടക്ഷ്മാരതിവംശരമ്യശിഖരേ മാണിക്യദീപാങ്കുരഃ' എന്ന പ്രസ്താവനയോട് യോചിക്കുന്നു.രണ്ടു കവികളുടെ വംശാവലിയിലും വീരകേരളവർമ്മാവിന്റെ രാജ്യഭാരം കഴിഞ്ഞതിനുമേൽ രാമവർമ്മാവിന്റെ രാജ്യഭാരം തുടങ്ങുന്നതായാണ് രേഖപ്പെടുത്തീട്ടുള്ളത്.കൊല്ലം 737-നും 740-നും ഇടക്ക് ഉണ്ണിഗ്ഗോദവർമ്മാവും മറ്റൊരു രാജാവും രാജ്യഭാരം ചെയ്തു എങ്കിലും അവർ തീരെ അപ്രശസ്തന്മാരായിരുന്നതിനാൽ അവരെ രണ്ടുപേരുംസ്മരിക്കുന്നില്ല.ക്ഷേത്രങ്ങളിൽ പോയി തൊഴുന്നതിനു രാജവർമ്മാവിനു പ്രത്യേകം ആസക്തിയുണ്ടായിരുന്നു എന്നുള്ളതിന് 'വാർമെത്തും ക്ഷേത്രതീർത്ഥങ്ങളിലതിലതിലത്യന്തമുഖ്യേഷു ഗത്വാ നേരെത്താതോരു സേവാം കലിതരുചി വളർത്തേഷ ന്ഷ്തല്മഷാത്മാ' എന്നും 'പേർത്തും കൌതുകമാർന്നു വളർത്തൊരു തീർത്ഥക്ഷേത്രനിഷേവകൾകൊണ്ടും'എന്നുമുള്ള രാജരത്നാവലീയത്തിലേ നിർദ്ഗേശങ്ങൾ സാക്ഷ്യം വഹിക്കുന്നു.ആ തമ്പുരാൻ അഞ്ചു വർഷകാലം ഒരു ഭിക്ഷുവിന്റെ വേഷത്തിൽ ഇൻഡ്യയിലേ പ്രധാനക്ഷേത്രങ്ങൾ സന്ദർശിച്ചതായി പോർത്തുഗീസ് ചരിത്രകാരന്മാരും രേഖപ്പെടുത്തീട്ടുണ്ട് ; തീപ്പെട്ടതു കാശിയിൽ വച്ചാണെന്നു തെങ്കൈലനാഥോദയത്തിൽ നിന്നു സ്പഷ്ടമാകുന്നുമുണ്ട്.അദ്ദേഹത്തിനു 'സകലവിദ്യാവിലാസരത്നാകര'വും സമരവിദഗ്ദ്ധനുമായി ഗോദ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/215&oldid=156105" എന്ന താളിൽനിന്ന് ശേഖരിച്ചത്