താൾ:Bhasha champukkal 1942.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"തസ്യാമിന്നീ പിറന്നാ വൃഷപുരിയിലെഴും

             മാം ഭജൻ ഭക്തിശാലീ
    ജിത്വാ ഭൂചക്രവാളം നിഖിലമനുഭവ-
             ന്നേവ ഭോഗാനഭീഷ്ടാൻ
    സത്തീർത്ഥക്ഷേത്രസേവാപരിഹൃതദുരിതോ
             മാതുരന്തേ നിവാപൈ-
    ർദ്ദത്വാ മുഖ്യാം ഗതിം വത്സരശതവിഗമേ
             ഗാത്രമേതൽ ഭജേഥാഃ."

എന്ന്ആ വിദ്യാധരനോട് ആജ്ഞാപിക്കുകയും ചെയ്യുന്നു.പ്രസ്തുതവിദ്യാധരനാണ് കൊച്ചിമഹാരാജകുടുംബത്തിൽ വീരകേരളവർമ്മാവിന്റെ ഭാഗിനേയനായി അവതരിക്കുന്നത്.ശ്രീപാർവതിയുടെ അഭ്യർത്ഥനനിമിത്തം മന്ദാരമാലയ്ക്കു ചന്ദ്രസേനൻ മനുഷ്യനായി ജീവിക്കുമ്പോളും ശങ്ഗമലാഭം സിദ്ധിക്കുമാറ് ശ്രീപരമേശ്വരൻ അനുഗ്രഹിച്ചു.രാമവർമ്മാ ക്രമത്തിൽ വളർന്നു കിരീടം ധരിച്ചു ശത്രുവിജയംചെയ്തു യൌവനയുക്തനായി പരിലസിക്കുന്നകാലത്ത് ഒരിക്കൽ തൃശ്ശിവപേരൂർ ശിവരാത്രി മഹോത്സവം കാണുവാൻ എഴുന്നള്ളി അവിടെ ഒരു "ഇളങ്കേസര കനകമണീവേദിക" യിൽനിന്ന് ആഘോഷങ്ങൾ തൃക്കൺ പാർത്തുകൊണ്ടിരിക്കവേ, പതിവുപോലെ ആ ക്ഷേത്രത്തിൽ ഭജനത്തിനു ചെന്നുചെർന്ന മന്ദാരമാല അദ്ദേഹത്തിൽ അനുരക്തയായിത്തീർന്ന് അനങ്ഗാർത്തയായി തന്റെ സഖി മരതകവല്ലിയോടുകൂടി അവിടം വിട്ടുപോകുന്നു. പിന്നീട്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/213&oldid=156103" എന്ന താളിൽനിന്ന് ശേഖരിച്ചത്