താൾ:Bhasha champukkal 1942.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാണുന്നഎന്നെ വൈചിത്ര മയ്യാ എന്നും പൊന്നിൽ ചെന്താമരങ്ങക്കുപരി എന്നും ഉള്ള പദ്യങ്ങൾ രാമായണചമ്പുവിൽ സീതാസ്വയംവരപ്രബന്ധത്തിൽനിന്ന് ഉദ്ധരിക്കുന്നു. രാമായണം അങ്ഗുലീയാങ്കത്തിലുള്ള ഭുജവല്ലീഭിമർദ്ദംമർദ്ദം മദനോന്മാദാന്നദ്ദം തുടങ്ങീയ ചിലവരികളും കൊടിയവിരഹത്തിൽ കയറീട്ടുണ്ട്.

രാജരത്നാവലീയം ഇതിവൃത്തം. രാജരത്നാവലീയത്തിൽ കാശിക്കെഴുന്നള്ളിയ തമ്പുരാൻ എന്നു ഞാൻ മുൻപ് പ്രസതാവിച്ചിട്ടുള്ള കൊച്ചി രാമവർമ്മ മഹാരാജാവിന്റെ ജനനവും കിരീടധാരണവും യിദ്ധോദ്യോഗവും മറ്റും സരസമായി വർണിച്ചതിനുശേഷം അവിടുത്തേയ്ക്കു മന്ദാരമാല എന്ന വിദ്യാധരസുന്ദരിയുമായുണ്ടായ സങ്ഗമത്തെ കവി ഉജ്ജ്വലമായി ചിത്രണം ചെയ്യുന്നു. ആ വിദ്യാധരിയുടെ ഭർത്താവായ ചന്ദ്രസേനൻ എന്ന വിദ്യാധരൻ ഒരവസരത്തിൽ ശ്രീപരമേശ്വരനേ ഭജിക്കുവാൻ കൈലാസപർവതത്തിൽ സമയംതെറ്റി ചെല്ലുകയാൽ അവിടിന്നു കുപിതനായി ആ അപരാധിക്കു മനുഷ്യത്വവും മന്ദാരമാലയ്ക്കു ദിവ്യത്വബോധനാശവും സംഭവിക്കട്ടെ എന്നു ശപിച്ചു. വിഷണ്ണനായ വിദ്യാധരൻ സ്തുതിച്ചു ശാപമോക്ഷത്തിനായി പ്രാർത്ഥിച്ചപ്പോൾ കൊച്ചിമഹാരാജവംശത്തിൽ ദേവവിപ്രാർച്ചനനിയമപരയും വീരപുത്രാപ്തികാമയും പാർവതീഭക്തയുമായ ഒരു രാജ്ഞി പരിലസിക്കുന്നു എന്നു ഭഗവാൻ അരുളിച്ചെയ്യുകയും,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/212&oldid=156102" എന്ന താളിൽനിന്ന് ശേഖരിച്ചത്