ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചില ഉപമക. നളന്റെ വിരഹാവസ്ഥ വർണ്ണിക്കുമ്പോൾ മഴമങ്ഗലം രാമായണചമ്പുവിലേ രീതി പിടിച്ച് ഉപമാലങ്കൃതങ്ങളായ അനേകം വസന്തതിലകപദ്യങ്ങൾ ഘടിപ്പിച്ചിരിക്കുന്നു. ആ പദ്യങ്ങളാണ് ചുവടേ ചേർക്കുന്നത്.
പുത്തൻപരാഗനികരങ്ങളെ വാരി മേന്മേ-
ലുത്തീടിനാരുടനുടൻ പവമാനപോതാഃ,
ചിത്രം തദീയഹൃദയേ മദനാഗ്നിമേറെ-
ക്കത്തിപ്പതിന്നൊരു പയിൻപൊടിയെന്നപോലെ. (1)
ചാരുസ്വനങ്ങൾ ചെവി രണ്ടിലുമാവതെല്ലാം
കോരിക്കനം കുയിലിനങ്ങൾ തദാ ചൊരിഞ്ഞാർ,
വൈരേണ മാരനിഹ ചുട്ടുപഴുത്തെടുത്ത
നാരാചബാണനികരം തിരുകുന്നപോലേ. (2)
കണ്ണിനു ഹന്ത ! പരിതാപഭരം വളർത്തു
മിന്നുന്ന പല്ലവകുലം സഹാസ തരൂണാം,
കൊന്നീടുവാൻ മദനഭൂപനെടുത്തു മെല്ലെ-
ന്നന്യൂനകൌതുകമിളക്കിന വാളുപോലെ. (3)
ഉൽപ്പന്നകൌതുകഭരം തരുപാളി പെയ്തു
നല്പാൽതൊഴും നവമരന്ദരസം തദാനീം,
ഇപ്പാരിലുള്ളഥിലകാമുകനാശഹേതോ-
രുൽപാതവൃഷ്ടി സഹസാ ചൊരിയുന്നപോലെ. (4)

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.