താൾ:Bhasha champukkal 1942.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വ്യങ്ങളിൽ ഒന്നായ ശൌരികഥയ്ക്കു തത്വപ്രകാശിക എന്ന വ്യാഖ്യാനം നിർമ്മിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. തൊണ്ഡമണ്ഡലത്തിലേ മൂലാണ്ഡം ഗ്രാമത്തിൽ നിന്നു വന്നു കേരളത്തിൽ കുടിപാർത്ത ബാലകവിയും അവിടുത്തേ ആശ്രിതനായിരുന്നു. അദ്ദേഹം രത്നകേതുദയമെന്നും രാമവർമ്മവിലാസമെന്നും രണ്ടു സംസ്കൃതനാടകങ്ങൾ രചിച്ചിട്ടുണ്ട്.തൃശ്ശിവപേരൂർ വടക്കുനാഥക്ഷേത്രത്തിലേ ശിവരാത്രിമോത്സവത്തിന് അഭിനയിക്കുന്നതിലേക്കുവേണ്ടിയാണ് രാമവർമ്മവിലാസം നിർമ്മിച്ചത്.മഴമങ്ഗലത്തിന്റെ ചമ്പുക്കളിലേ ഭാഷാരാമായണചമ്പു, ഭാരതചമ്പു, ഇവയിലേതിനേക്കാൾ അർവാചീനമാണെന്നുള്ളതിനു യാതൊരു സംശയവുമില്ല.നൈഷധം രചിച്ച കാലത്ത് 'ഉഴർ' മുതലായ പഴയ പ്രയോഗങ്ങൾ മിക്കവാറും പ്രചാരലുപ്തങ്ങളായിരുന്നിരിക്കണം. മകളർ (മകളിർ=പെൺമക്കൾ),കാണായിന്നു (കാണാതെയിരിക്കുന്നു) ഇങ്ങനെ ചില പ്രാചീനപദങ്ങളും പ്രയോഗങ്ങളും മാത്രമേ ആ കൃതിയിൽ ദൃശ്യമാകുന്നുള്ളു.

നൈഷധചമ്പും നൈഷധചമ്പു പൂർവ്വഭാഗമെന്നും ഉത്തരഭാഗമെന്നും രണ്ടു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. രണ്ഡു ഭാഗങ്ങളും ഏറ്റവും ഹൃദയങ്ഗമങ്ങൾ തന്നെയെങ്കിലും പൂർവഭാഗം ഉത്തരഭാഗത്തെ അതിശയിക്കുന്നു എന്നുള്ളതിനു സന്ദേഹമില്ല. ഉത്തരഭാഗത്തിൽ ദമയന്തി നളനെ അന്വേക്ഷിക്കുന്ന ഘട്ടം സരസമായിട്ടുണ്ട് എന്നുള്ള വസ്തുത ഞാൻ വിസ്മരിക്കുന്നതായി ശങ്കിക്ക


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/199&oldid=156089" എന്ന താളിൽനിന്ന് ശേഖരിച്ചത്