താൾ:Bhasha champukkal 1942.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞ്ചാമധ്യായം-ഭാഷാചമ്പുക്കൾ

ഈ പദ്യങ്ങളിലും ഇവയ്ക്കു മുൻപുള്ള ഗദ്യപദ്യങ്ങളിലും നിന്നു വീരകേരളവർമ്മാവിന്റെ അനന്തരവനായി ജനിച്ച രാമവർമ്മമഹാരാജാവ് ഒരു മഹാനായിരുന്നു എന്നും, അദ്ദേഹം ക്ഷമയ്ക്കും വൈദുഷ്യത്തിനും കീർത്തിപ്പെട്ടിരുന്നു ​​എന്നും, അദ്ദേഹത്തിന്റെ അനുജനായി ഗോദവർമ്മാ എന്നൊരു രാജാവുണ്ടായിരുന്നു എന്നും, രാമവർമ്മാ തുലാപുരുഷദാനം നിർവഹിച്ചു എന്നും, തദനന്തരെ കാശിയിൽ എഴുന്നള്ളി അവിടെവെച്ചു തീപ്പെട്ടു എന്നും, ഗോദവർമ്മാവും രാമേശ്വരത്തുനിന്നു തിരിയെ വന്നപ്പോൾ പരഗതിയെ പ്രാപിച്ചു എന്നും വെളിവാകുന്നു.കൊല്ലം 776 കന്നി 27-നു- അവിടുന്നു തുലാഭാരം നടത്തിയതായി തൃപ്പുണിത്തുറ ഗ്രന്ഥവരിയിൽ രേഖയുണ്ട്.അദ്ദേഹത്തിന്റെ വകയായി 751 ധനു 12-നു-യലേ ഒരു ദാനശാസനം സുപ്രസിദ്ധമായ ചിദംബപക്ഷേത്രത്തിലേ ഒരു ശിലയിൽ മുദ്രിതമായിട്ടുണ്ട്. ഈ രാമവർമ്മാവിനെയും നീലകണ്ഠകവിയെയും ക്രി.പി. പതിനഞ്ചാം ശതകത്തിലേക്കു കൊണ്ടുപോകുന്നതിനുള്ള ചിലരുടെ ഉദ്യമങ്ങൾ കേവലം നിഷ്ഫലങ്ങളും അതിന് അവർ ഉന്നയിക്കുന്ന വാദമുഖങ്ങൾ അകിഞ്ചിൽകരങ്ങളുമാണ്. വീരകേരളവർമ്മാവിന്റെ കാലത്തു ഭാണവും രാമവർമ്മാവിന്റെ കാലത്തു രാജരത്നാവലീയവും മഴമങ്ഗലം രചിച്ചു എന്നാണ് എനിക്കു തോന്നുന്നത്. രാമവർമ്മമഹാരാജാവ് ഒരു പണ്ഡിതപാരിജാതവും സഹൃദയാവതംസവുമായിരുന്നു.മൂക്കേലയ്ക്കൽ നീലകണ്ഠൻ നമ്പൂരി പട്ടത്തു വാസുഭട്ടതിരിയുടെ യമകകാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/198&oldid=156088" എന്ന താളിൽനിന്ന് ശേഖരിച്ചത്