താൾ:Bhasha champukkal 1942.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചെങ്ങന്നൂരിൽ താമസിച്ച കാലത്തു രചിച്ചതും ആയിരിക്കാം. ഇതെല്ലാം സ്ഥൂലാനുമാനം മാത്രമാണ്. സിദ്ധാന്തസിദ്ധി ഇതുകൊണ്ടൊന്നും സഞ്ജാതമാകുന്നതല്ലെന്നു ഞാൻ സമ്മതിക്കുന്നു.എന്നാൽ പ്രത്യക്ഷസ്വർഗ്ഗസൌഖ്യം എന്ന പദം രാജരത്നാവലീയത്തിലും കൊടിയവിരഹത്തിലും നിന്നു നൈഷധത്തിലോ നൈഷധത്തിൽനിന്ന് ആ രണ്ടു ചമ്പുക്കളിലുമോ പകർത്തിയെന്നു വിചാരിക്കുവാൻ യാതൊരു ന്യായവും കാണുന്നില്ല എന്നു വീണ്ടും ഊന്നിപ്പറയണ്ടിയിരിക്കുന്നു.

കാലം- നാരായണൻ നമ്പൂതിരിയുടെ കാലെ ഉദ്ദേശം കൊല്ലം 710 മുതൽ 770 വരെയാണെന്നു ഞാൻ കരുതുന്നു.ഭാണത്തിൽ രാജരാജ നെന്നൊരു കൊച്ചിമഹാരാജാവിനെയും രാജരത്നാവലീയത്തിൽ രാമവർമ്മാവെന്ന മറ്റൊരു കൊച്ചിമഹാരാജാവിനെയും ഗോദവർമ്മാവെന്ന അവിടുത്തെ അനുജനെയും പറ്റി കവി പ്രസ്താവിക്കുന്നുണ്ട്.കൊച്ചിരാജ്യചരിത്രത്തിൽനിന്നു കൊല്ലവർഷം 712 മുതൽ 737 വരെ വീരകേരളവർമ്മതമ്പുരാൻ നാടു വാണു എന്നും, അദ്ദേഹത്തിന്റെ അനന്തരഗാമിയായ ഉണ്ണിഗോദവർമ്മാ 740 മകരം 15നു- പടവെട്ടി തീപ്പെട്ടു എന്നും, അദ്ദേഹത്തിന്റെ അനന്തരഗാമിയായ തമ്പുരാൻ 776 മീനത്തിൽ യശശരീരനായി എന്നും അറിയുന്നു. നീലകണ്ഠകവിയുടെ തെങ്കൈലനാഥോദയം ചമ്പുവിൽ താഴെ ഉദ്ധരിക്കുന്ന പദ്യങ്ങൾ കാണുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/196&oldid=156086" എന്ന താളിൽനിന്ന് ശേഖരിച്ചത്