താൾ:Bhasha champukkal 1942.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അ‌‌‌‌‌ഞ്ചാമധ്യായം -ഭാഷാചമ്പുക്കൾ

ത്തക്ക മറ്റൊരു ഭാണവും സംസ്കൃത സാഹിത്യത്തിൽ കേരളത്തിലെന്നല്ല,ഇതരദേശങളിപോലും,നിർമ്മിതമായിട്ടില്ല.രാജരത്നാവലീയം,ബാണയുദ്ധം,കൊടിയവിരഹം എന്നീ മൂന്നു ചമ്പുക്കളം രാസക്രീഡാകാവ്യവും ദാരുകവധം ബ്രാമണിപ്പാട്ടുംകൂടി അദ്ദേഹത്തിന്റെ കൃതികളാണെന്നു ഊഹിക്കുവാൻ ചില ന്യായങളുണ്ട്.വ്യലഹാരമാലയും അദ്ദേഹത്തിന്റെ കൃതിയെന്നത്രേ ഐതീഹ്യം,'മങ്ഗലം ശാർങ്ഗധന്വം' എന്നൊരു പ്രയോഗം എങ്ങനെ കുഞ്ചൻനമ്പ്യാരുടെ ചില ഗ്രന്ഥങ്ങളിൽ കാണുന്നുവോ, അതുപോലെ 'പ്രത്യക്ഷസ്വർഗ്ഗസൌഖ്യം' എന്നൊരു പ്രയോഗം നൈഷധത്തിലും രാജരത്നാനവലീയത്തിലും കൊടിയവിരഹത്തിലും കാണുന്നുണ്ട്.പ്രത്യക്ഷസ്വർഗ്ഗസൌഖ്യം ചിരമബുഭുജേ നൈഷധോ നീതിശാലി എന്നു നൈഷധത്തിലും,'പ്രത്യക്ഷസ്വർഗ്ഗസൌഖ്യശ്രീയമനുബുഭുജേ ഭ്രഷണം ഭ്രപതീനാം'എന്നു രാജരത്നാവലീയത്തിലും, പ്രത്യക്ഷസ്വർഗ്ഗസൌഖ്യശ്രി- യമനുബുഭുജേ തത്ര സംഹീതകേഎന്നു കൊടിയവിരഹത്തിലും തകാണുന്നതു് ആകസ്മികമാക്കുവാൻ തരമില്ല.പുറമേ ഞാൻ മുൻപ് നാമനിർദ്ദേശംചെയ്ത ചമ്പുക്കൾക്കുതമ്മി- ൽ മറ്റൊരു ബന്ധമുള്ളതും അവിസ്മരണീയമാകുന്നു.ഏതാനും ചില പദ്യങ്ങൾ മാത്രം ഒന്നിലധികം കൃതികൾ കണ്ടാൽ ആ കൃതികെല്ലാം ഒരു കവിയുടെ വാങ്മയങ്ങളാണെ-

ന്നു നിർണ്ണയിക്കുന്നതു സാഹസമായിരിക്കും;എന്നാൽ ഒട്ടുവരെ പദ്യങ്ങൾ ഒരു കൃതിയിൽ നിന്നു മറ്റൊന്നിൽ പകർന്നു കണ്ടാൽ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/192&oldid=156082" എന്ന താളിൽനിന്ന് ശേഖരിച്ചത്