താൾ:Bhasha champukkal 1942.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുകൾ

    അദ്ദേഹത്തിന്റെ ഒരു ചാർച്ചക്കാരനായിരുന്നു ആ ശൌചദീപകകാരനായ പരമേശ്വരൻ നമപൂരി. അദ്ദേഹം ആശൌചദീപകം രചിച്ചതു കൊല്ലം 753-ൽ ആണ്. 

കൃതികൾ. ഈ നാരായണൻ നമ്പൂരിയുടെ കൃതികളാണ് നൈഷധചമ്പുവും സുപ്രസിദ്ധമായ മഹിഷമങ്ഗലഭാണവും. പ്രസ്തുതഗ്രന്ഥങ്ങൾ രണ്ടും ഒരു കവിയടെ നിബന്ധങ്ങളാണെന്നുള്ളതു നിസ്സംശയമായി സ്ഥാപിക്കത്തക്ക തരത്തിലാണ് അവയുടെ രചനരീതി പരിസ്ഫുരിക്കുന്നത്. അതിനുകപുറമെ മഴമങ്ഗലഭാണം അന്നു കൊച്ചി രാജ്യം പരിപാലിച്ചിരുന്ന 'രാജരാജ' ന്റെ നിദേശമനുസരിച്ചു നിർമ്മിച്ചതാണെന്നും, കവി 'നിജചരണാരവിന്ദസന്തതസമാരാധനതൽപയരജനകല്പലതാമാന'യും 'കല്പിതവലയായവിഹാര'യും 'വലയാങ്കവാമാങ്ഗ്ഗളാംക്രിയ'യും ആയ ശിവകാമസുന്ദരിയുടെ (അതായത് ഊകത്തമ്മ തിരുവടിയുടെ) 'കടാക്ഷനാളിഗളവിരദയാമൃതസദാസേകപ്രഫുല്തകവിത്വപാദപ'നാണെന്നും സ്പാഷ്ടമായി പ്രസ്താവിച്ചിട്ടുണ്ട്. നൈഷധചമ്പുവിൽ ഗ്രന്ഥകാരൻ ആദ്യമായി വന്ദിക്കുന്നതും വലിയാധീശ്വരിയായ ഈ 'വിശ്വനാഥ' യെത്തന്നാണ്. 'രാജരാജ' പദംകൊണ്ടു നായുവാണിരുന്ന കൊച്ചിരാജാക്കന്മാരെ വ്യവഹരിചചിരുന്നു എന്നാണ് ഞാൻ സങ്കല്പിക്കുന്നത്. അതിനുള്ള യുക്തികൾ ഇവിടെ പ്രദർശിപിക്കന്നത് അപരകൃതമായാൽ അതിലേയ്ക്ക് ഒതുങ്ങില്ല. മഹിഷമങ്ഗലഭാണത്തെ ജയിക്ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/191&oldid=156081" എന്ന താളിൽനിന്ന് ശേഖരിച്ചത്