താൾ:Bhasha champukkal 1942.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ധർമ്മാത്മാ ധർമ്മജനാ സഹ മധുപുരിണാ

   രാജസൂയവസാനേ
 ഭീമാദ്യൈസ്സോദരൈശ്ച ദ്രുപദതനയനാ ചോപവിഷ്ടോ വിരജേ. 
 2. ദുർയ്യോധന്റെ പരിഭ്രമം-

ജലഭ്രന്ത്യാ ഭവ്യൻ കുരുപതി കരംകൊണ്ടു വസനം ചുരിക്കിക്കൊണ്ടഗ്രേ കഥമപി നടന്നാൻ മണിതലേ; സഥലഭ്രാന്ത്യാ തോയം പെരുകിന നെടുങ്കേണി 1 യിലുടൻ പതിച്ചാനാകണ്ഠം; മുഴുകിയൊഴുകിച്ചെന്നു കയറീ, (2)

    വീരാളിപ്പട്ടു മുക്കി സ്ഫുടമുടലിണി-
        ഞ്ഞോരു മാലേയപങ്കം
    സൌരഭ്യദ്രവ്യമെല്ലാം കഴുകി മുഴുകിവ-
        ന്നീടെഴും വ്രീളയോടെ
   നേരെ കൌരവ്യവീരൻവരവതു വിരവിൻ-
        ക്കണ്ടഹോവ ഭീമസേനൻ 
   പാരാതെ പാണിരണ്ടും തുടയിലുടനടി-
       ച്ചാർത്തു കൊട്ടിച്ചിരിച്ചാൻ. 

ചിരിച്ചപ്പോൾ പാഞ്ചാലീ മുലയിണകുലുങ്ങെ പ്രകടിതം ; മറച്ചപ്പോൾ പാണിഭ്യാം വദനകമലം ചാരുവദനാ; തിരിച്ചാന്നേരം കുരുപതി മഹാകോപകലിഷൻവൻ;

ധരിച്ചാനുള്ളത്തിപ്പരുഷതരവൈരാനലശിഖാം.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/188&oldid=156078" എന്ന താളിൽനിന്ന് ശേഖരിച്ചത്