താൾ:Bhasha champukkal 1942.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അഹോ കഷ്ടമീദ്ധൃഷ്ടനെങ്ങുള്ളതീ മൂഢനാത്മീയ വൃത്താന്തമോരാതവൻ , നമ്മളാർക്കില്ല ശാസ്ത്രങ്ങൾ ശാസ്ത്രങ്ങളേമറ്റുമുള്ളു എന്ന് അദ്ദേഹത്തെ പരിഹസിക്കുമ്പോൾ , മറ്റുചിലർ പണ്ടുതങ്ങളിൽ ചിലർക്കു ആയുധാഭ്യാസമുണ്ടായിരുന്നു എന്നും ഭാർഗ്ഗവരാമനെപ്പറ്റി കേട്ടിട്ടേയില്ലയോ എന്നും മറ്റും മറുപടിപറഞ്ഞ് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നു. പിന്നെയും ചിൽ അദ്ദേഹത്തെ പിൻതിരിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ ദ്രോണർതാനല്ലെയോ വിൽപ്പയറ്റക്കുന്നത് എന്ന് വേറെചിലർ ചോദിക്കുന്നു. ഉടനെ ഭീരുക്കളായ കുറേപ്പേർ ഏതുകൈക്കൊണ്ടെടുക്കേണ്ടുവെന്നുള്ളതും പാർക്കിലങ്ങെപ്രകാരം കുലയ്ക്കേണ്ടുവെന്നുംള്ളതും പൃഷ്ടമേതഗ്രമേതെന്നുമേവം ധരിച്ചീടവല്ലാതവന്നെത്ര നന്നിത്തരം തോന്നുമാറ് എന്നു അർദ്ജുനപാർശ്വക്കാരെ അധിക്ഷേപിച്ചു ചരിതാർത്ഥരാകുന്നു.

                                   ഇന്ദ്രപ്രസ്ഥവർനത്തിൽ  കവി ഒരു ജലക്രീഡാരങ്ഗമുണഅടാക്കി പല വിനോദങ്ങളും പൊട്ടിക്കുന്നു.  കാമിയായ ഒരി യുവാവ്  അരയന്നപ്പേടകളുടെ  ശബ്ദം കേട്ടാ തന്റെ  പ്രിയതമയുടെ മഞ്ജീരശിഞ്ജിതമാണെന്നു തെറ്റിദ്ധരിച്ചു അവളെ സമീപിക്കുവാൻ ഉദ്യമിക്കുന്നു. ആ ഉദ്യമം  അവതാളത്തിൽ കലാശിച്ചതു കണ്ടു മറ്റൊരു യുവാവ് അയാളെപ്പരിഹസിക്കുകയും അ സല്ലാപത്തിൽ ചുണ്ടങ്ങകൊടുത്തു വഴുതിനങ്ങ  വാങ്ങിക്കുകയും ചെയ്യുന്നു

എന്നേ സരസാ, നില്ലോടാതേ, (ജലജപ്പെരുഗക്വ) ണിതം കേട്ടിഹ വന്നതിലൊട്ടു തരം കേട്ടോ നീ ഭോഷാ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/182&oldid=156073" എന്ന താളിൽനിന്ന് ശേഖരിച്ചത്