താൾ:Bhasha champukkal 1942.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

  അതികുതുകതരളമതി,സിതതുരഗനടവികളി-
  ലതതു ബത കരുതി നടകൊണ്ടു."        (8)

  മറ്റൊരു മണ്ഡകം ജയദ്രഥവധപ്രബന്ധത്തിലുള്ളതാണ്. അതിൽ പ്രയോഗിച്ചിരിക്കുന്ന വൃത്തം അത്ര സാധാരണമല്ലായ്കയാൽ മാതൃകയായി അതിന്റെ ഒന്നാം പദം മാത്രം കാണിക്കാം 
       "സന്നാഹവാനഴകിലന്നേരമിന്ദ്രസുത-
        നർണ്ണോരുഹാക്ഷസഹചാരീ,
   	സകലരിപുനാരീ-സതതരസഹാരീ,
        സമരമുഖസമഭിപതദരിപടലമതിചടുല-
        മിടയിടയിലമരപ്യരമടവർതടമുലയിലുപാഹാരീ."
 ഫലിതം. ഭാരതചമ്പുവിലും ഹാസ്യരസപ്രധാനങ്ങളായ ഭാഗങ്ങൾ പലതുമുണ്ട്. ദ്രൌപ്പദീസയംവരഘട്ടത്തിൽ സാധുക്കളായ ബ്രാഹ്മണരുടെ വീരവാദം കേട്ടാൽ ആരും ചിരിച്ചുപോകും. ലക്ഷ്യബോധത്തിനു രാജാക്കൻമാർ സമർഥൻമരല്ലെന്നു കണ്ടപ്പോൾ ചില ബ്രാഹ്മണർ                                             	      "നർമ്മമാക്കരുതിതങ്ങൊരുത്തനൊരു പെണ്ണു
 മൂത്തിഹ നരച്ചു മൂ-
ത്തമ്മയാകിലുടനിങ്ങിരുന്നെരു നമുക്കുമുണ്ടു
 പിഴ നിർണ്ണയം."

എന്നുപറയുന്നു. ബ്രഹ്മണവേഷധാരിയായ അർജ്ജുനൻ വില്ലു കുലയ്ക്കുവാഎഴന്നേൽക്കുന്നതു കണ്ട് ആ കൂട്ടരിൽ ചിലർ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/181&oldid=156072" എന്ന താളിൽനിന്ന് ശേഖരിച്ചത്