താൾ:Bhasha champukkal 1942.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാലാമധ്യായം "ആകാശചുംബിഘനശാഖാൻ മഹാതരുസ- മൂഹാൻ‌ വിലോക്യ വലമാനം, ആകലിതഗുണരവസമാകലിതഭുവനതല- മേക,മതിഗഹനമഹിമാനം, അകളേബരാഭമഥ വനദേവതാ, നിഭൃത.. മകമേ നിരൂഢബഹുമാനം അകമലരിലുദിതരസമകലെ വിരചിതവസതി വിഗതധൃതി ദദൃശുരസമാനം. (1)

ശങ്കാം വിനാ ചില കൊടുങ്കാടു പുക്കളവ- സംഖ്യാ മൃഗങ്ങളുമെഴുന്നൂ; ശംഖനിഭമൊരു പരിഷ പങ്ഗതരമപരഗണ- മങ്കഭുവി പലവക തുടർന്നൂ; ശരഭങ്ങളും നിശിതശരഭങ്ഗഭീതരള- മുരുഭങ്ഗി പൂണ്ടിടനടന്നൂ; ശരണമിതി ചരണഭുവി മരണഭയചകിതമതി ശബരകുലമൊരുമയൊടു വന്നു. (2)

ആതുങ്ഗമത്തവനമാതംഗസംഘമധി- കാതങ്കസങ്കലവമിരുണ്ടൂ ; ആധിയൊടു വനഹരിണജാതമുടനനഗകുഹര- വാസരതമവശതതിരണ്ടൂ ; അതിവേലദൃപ്തമതി പഥി കണ്ട സിംഹകുല-

മധികാകുലം ബത വിരണ്ടൂ;










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/180&oldid=156071" എന്ന താളിൽനിന്ന് ശേഖരിച്ചത്