താൾ:Bhasha champukkal 1942.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


യിൽ മധുരിമപോലേ, പാലിൽക്കലരും വെണ്ണകണക്കേ പാവകദേവനിലൂഷ്മകണക്കേ, കാണായോപതിനാലുലകിങ്കലുമൊന്നായി നീളെയിരിപ്പേന്നത്രെ; വസ്തുജ്ഞാനേമുപ്പാരെന്നും മംഗലരംങ്ഗേ സാക്ഷി നീ താൻ ചാരുവിനോദക്കളിതടവീടും പാഞ്ചാലീപരയന്ത്രമിതെന്നും, നീയാകുന്നൊരു വഹ്നിയിൽ നീളെച്ചിതറും തീപ്പൊരിവൃന്ദമിതെന്നും, മഹിതഭവന്മയഭാസ്കരസംഭൃതനിർമ്മലകിരണസ്തോമമിതെന്നും, വിശ്വം കഥയതി ശാശ്വതവാണാ." 7. നിശായുദ്ധവർണ്ണനത്തിൽനിന്ന്_

    "വൻപിലകപ്പെടുമഭിഘാതഗണൈരനുമിക്കായ് വരുമായുധപാതേ, തുമ്പിക്കരകൃതവേഷ്ടനവിധികൊണ്ടറിയപ്പെട്ടൊരു മറുകരിയൂഥേ, ലോചനകലൂഷീകരണവിഭാവിതസമരക്ഷോഭേ രണ്ടുപുറത്തുമധീശ്വരനാമം നിവിരെച്ചൊല്ലി പ്രകടിതഭീഷണജയഘോഷണയാ, സമഭിജ്ഞേയസ്വപരവിഭാഗേ മഹതിതമിസ്രാസങ്കുലസമരേ."
           ഇനിയും പല മനോമോഹനങ്ങളായ ഗദ്യങ്ങൾ വേറെയുമുണ്ടു്. 'അതിപ്രസങ്ഗോ രസഭങ്ഗഹേതുഃ'എന്ന ആപ്തവാക്യം അനുസ്മരിച്ചു് അവയെ തൽക്കാലം സ്പർശിക്കുന്നില്ല.

രണ്ടു ദണ്ഡകങ്ങൾ. ചില മധുമധുരങ്ങളായ ദണ്ഡകങ്ങൾ ഭാരതചമ്പുവിലുണ്ട്. അർജ്ജുനന്റെ കൈലാസയാത്രാസന്ദർഭത്തിലുള്ള ഒരു ഗദ്യത്തിൽനിന്നു ചില വരികൾ ചുവടേ കുറിക്കുന്നു.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/179&oldid=156070" എന്ന താളിൽനിന്ന് ശേഖരിച്ചത്