ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അന്തസ്താപം കലർന്നൂ പുനരവരവരേ
നാകിനാം തങ്ങൾതങ്ങൾ-
ക്കെന്തിപ്പോൾ വന്നതെന്നോർത്തുദിതമുദിതമാ-
ലോക്യ കുന്തീകുമാരം." (8)
9.പാർവ്വതീദേവിയുടെ പരിഭ്രമം-
"ഈ! പാപം കോപമൊല്ലാ പുരഹര, പദതാർ
കുമ്പിടും പാർഥനോടെ-
ന്തീ! ഭോർഷാ, ദൂരവേനീ,ല്ലണിമിഴികൾ ചുവ-
പ്പിക്കൊലാ തമ്പിരാനേ;
മാപാപീ, ബാണജാലൈരുദിതരഭസമെ-
യായ്ക നീ,പ്ത്രമാർ നിൻ
കോപാനാമിത്ഥമേഷാ പുനരിരുവരൊടും
നേത്രകോണൈരവാദീൽ." (9)
10.ഭീഷ്മയുദ്ധം-
"ചിത്രം കേൾക്ക സഖേ, മരിച്ചുമറിയും
നാഗേന്ദ്രനാക്രാകുലം,
മെത്തീടുന്ന കബന്ധഘോരമകരാ,
കേശാളീശൈവാലിനീ,
ഉദ്യൽസ്യന്ദനകങ്കപാദതരളാ,
നീന്തും ഭുജാപന്നഗാ,
പുത്തൻവാഹന തത്ര ശോണിതമയീ
കാണായ്ച്ചമഞ്ഞൂ തദാ." (10)

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.