താൾ:Bhasha champukkal 1942.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തമ്മിൽ പല സാദൃശ്യങ്ങളും ദൃശ്യാമാകുന്നതാണ്. 'അണിനയനേ വായ്പെഴും ബാഷ്പശാലീ',തരുണിമരമണീയാകൃതി' മുതലായി ചില പാദാംശങ്ങളും രണ്ടിലും ഒന്നുപോലെ കാണ്മാനുണ്ട്. അതിവിപുലമായ ഭാരതകഥ പ്രതിപാദിച്ചുകൊണ്ട് പോകുമ്പോൾ അതിൽ കവിക്ക് ഇടയ്ക്കൊന്നു നില്ക്കുവാനോ തിരിയുവാനോ തരമില്ലല്ലോ. അതായിരിക്കണം രാമായണത്തിന്റെ ഗുണം ഭാരതത്തിനു വരാതിരിക്കനുള്ള കാരണം. എന്നാൽ ദ്രൌപദീസ്വയംവരം, കിരാതം എന്നീ പ്രബന്ധങ്ങളിൽ കവി തന്റെ പ്രസംസനീയമായ പ്രതിഭാവിശേഷത്തെ പ്രദർശിപ്പിക്കാതെയിരിക്കുന്നുമില്ല. (1) മുകൾ (മുകളും) മുല (2) പരിഞ്ഞീടവല്ലാർ (അശക്തൻ), (3) നില്പൂതംചെയ്തു (4) തൊടായിന്ന കാലം (5) നമ്മളാർ (നമ്മൾ) (6) വിരോധം പല (7) താച്ചി (പ്രഹരിച്ച്) (8) തോഞ്ചീടുക (തൊയുക=നിറയുക) (9) കമ്പി (കർണ്ണാഭരണം) (10)പവഴി (ബാണം) (11) കാണായോ (കാണായൊരു) പതിനാലുലകം, മുതലായ പല പഴയ പദങ്ങളും പ്രയോഗങ്ങളും ഭാരതചമ്പുവിലുമുണ്ട്. ആകെക്കൂടി നോക്കുമ്പോൾ രാമായണചമ്പൂകാരൻതന്നെയാണ് ഭാരതചമ്പൂകാരൻ എന്ന് അഭ്യൂഹിക്കുന്നതിൽ വലിയ യുക്തിഭങ്കമുണ്ടെന്ന് തൊന്നുന്നില്ല. ഭാരതചമ്പൂവായിരിക്കണം പൂർവകൃതി.

ഭാരതചമ്പൂവിലെ കവിതാരീതി ചിലപ്രബന്ധങ്ങൾ. ഇനി ഈ കാവ്യാ നമുക്ക് അല്പമൊന്നാസ്വദിക്കാം. ആദ്യമായി ചില വിശിഷ്ടപദ്യങ്ങൾ ഉദ്ധരിക്കട്ടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/164&oldid=156057" എന്ന താളിൽനിന്ന് ശേഖരിച്ചത്