താൾ:Bhasha champukkal 1942.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നൂറ്റിന്നാപ്പത്തി ആറ്. വിരാടപർവാന്തർഗ്ഗതങ്ങളിൽ കാണുന്നു. സുഭദ്രഹാരണവും, രാജസൂയവും, വനവാസവും ഇതുവരെ കണ്ടുകിട്ടീട്ടില്ല ; എങ്കിലും രാജസൂയത്തിനും വനവാസത്തിനും ഇടയ്ക്കുള്ള കഥയെ പരമാർശിക്കുന്ന കേശഗ്രഹണം എന്നൊരു പ്രബന്ധം കൊച്ചി ഈടുവയ്പിൽനിന്നു കണ്ടെത്തുകയും ഭാഷാപരിഷ്ക്കരണക്കമ്മിറ്റിവകയായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബകവധം, ദ്രൌപദീസ്വയംവരം, കേശഗ്രഹണം, കൈലാസയാത്ര, കിരാതം, കീചകവധം, സ്വർഗ്ഗാരോഹണം എന്നീ എട്ടു പ്രബന്ധങ്ങൾ മാത്രമേ കൊച്ചി ഈടുവയ്പു ഗ്രന്ഥനത്തിൽ പകർത്തിക്കാണുന്നുള്ളൂ. സ്വർഗ്ഗാരോഹണം പ്രത്യേകം പുസ്തകമായി അച്ചടിപ്പിച്ചിട്ടില്ല. യുധിഷ്ഠിരന്റെ നകരദർശനവും മറ്റും അതിൽ ഉൾപ്പെടുന്നു. ബകവധാദികളായ പ്രബന്ധങ്ങൾ പൌർവാപർയ്യക്രമത്തോടുകൂടിയും ആനുപൂർവ്വിസൂചകങ്ങളായാ പദ്യങ്ങളെക്കൊണ്ടു പ്രായേണ അനുസ്യൂതങ്ങളായും കാണുന്നുണ്ട്. ഈ കാരണങ്ങൾ കൊണ്ടും ഭാഷാരീതികൊണ്ടും മേൽ നിർദ്ദേശിച്ച പതിനാലു പ്രബന്ധങ്ങളും അവയുടെ അവാന്തരവിഭാഗങ്ങളും ഒരേ കവിയുടെ ക-തികൾതന്നെയാണെന്ന നിർണ്ണയിക്കാവുന്നതാണ്. ദ്രൌപദീസ്വയംവരത്തിൽ

              "ധാത്രീഗീവാർണശേഷം തടവി വിലസിതം-
                   വിശ്വലോകോപകരണം-
               സ്ഫൂർത്തിം ചേർക്കു ബകധ്വസനമഹിതമാഹീ-

ദേവസംഭാവ്യമാനാഃ"


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/157&oldid=156050" എന്ന താളിൽനിന്ന് ശേഖരിച്ചത്