താൾ:Bhasha champukkal 1942.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നൂറ്റിനാപ്പത്തിഅഞ്ച്. (14)സ്വർഗ്ഗാരോഹണം ഇവയായിരിക്കണം ആ കഥകൾ.ഓരോ കഥയേയും ആസ്പദമാക്കി ഒന്നോ അതിലധികമോ പ്രബന്ധവും കവി നിർമ്മിച്ചിരിക്കണം. കവനോദയത്തിൽ പ്രസിദ്ദപ്പെടുത്തിയ സംക്ഷിപ്തമായ ഭാരതചമ്പു (1)പാഞ്ചാലീസ്വയംവരം, (2) ഖാണ്ഡവദാഹം, (3) കിരാതം, (4)കീചകവധം , (5) ഗോഗ്രഹണം, (6) ഉദ്ദോഗ്യം, (7) ദൂതവാക്യം, (8) ജയദ്രവധം, (9) ഭാരതയുദ്ധം, (10) അശ്വമേധംഎന്നിങ്ങനെ പത്തു ഖാണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ബകവധവും ദ്രൌപദീസ്വയംവരവും കൂടി സംഗ്രഹിച്ചതാണ് പാഞ്ചാലീസ്വയംവരം. ഈ രണ്ടു പ്രബന്ധങ്ങളും കൊച്ചി ഭാഷാപരിഷ്കരണക്കമ്മിറ്റി വകയായി പിന്നീടു പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊച്ചി ഈടുവയ്പിലുണ്ടായിരുന്ന കിരാതാർജ്ജൂനീയമെന്നും രണ്ടു ഭാഗങ്ങൾ ഉൾപ്പെടുന്നു. കൈലാലസയാത്രയുടെ ഒടുവിലുള്ള

          "കൈലാസയാത്രാ പ്രഥമാ കിരാതാ-
           ർജ്ജുനീയമന്യാ ദ്വിവിധാഭിധേതി
           ഭ്രഷായതാം സൂരിഹ്ര, ദീന്ദ്രസൂനോ-
           രേഷാ ചരിത്രസ്തുതിരത്നമാലാ, "

എന്ന പദ്യം ഇതിനു ജ്ഞാപകമാണ്. കീചകവധത്തെ മാത്രമേ ചതുർദ്ദശകഥകളിൽ സ്മരിക്കുന്നുള്ളൂ എങ്കിലും കീചകവധം, ഗോഗ്രഹണം എന്നും രണ്ടു പ്രബന്ധങ്ങൾ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/156&oldid=156049" എന്ന താളിൽനിന്ന് ശേഖരിച്ചത്