താൾ:Bhasha champukkal 1942.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ,
പൂനത്തിന്റെ ഇതരകൃതികൾ; രാമായണചമ്പു മാത്രമായരുന്നിരിക്കുകയില്ല പുനത്തിന്റെ കൃതി ഭാഷാരീതി കൊണ്ടും രചനാസമ്പ്രദായംകൊണ്ടും (1) കാമദഹനം (2) പാർവ്വതീസ്വയംവരം ഈ രണ്ടുചമ്പുക്കളും അദ്ദേഹത്തിന്റെ കൃതികളാണെന്ന് അനുമാനിക്കുന്നതിൽ അനുപത്തിയില്ല. ഭാരതചമ്പുവിന്റെ കർത്തൃത്വവും അദ്ദേഹത്തിൽ നിക്ഷേപിക്കേണ്ടതാണെന്ന് അടുത്ത അദ്ധ്യായത്തിൽ ഉപപാദിക്കാം. പദവിന്യാസത്തിൽ അത്യന്തം അപ്രഗല്ഭതയും പരസ്വാപഹാരത്തിൽ അതിർകടർന്ന ഔത്സുക്യവും പ്രദർശിപ്പിക്കുന്ന രാമായണം ഇരുപത്തിനാലു വൃത്തത്തിന്റെ നിർമ്മാതാവ് പുനവുമല്ല തുഞ്ചത്ത് എഴുത്തച്ഛനുമല്ലെന്ന് ഒരുവിധം തീർച്ചപ്പെടുത്തിത്തന്നെ പറയാം,. ഭാഷയിലേ സങ്കീർത്തനപ്രസ്ഥാനത്തിൽ ആ ഗ്രന്ഥത്തിന് അഗ്ര്യമായ ഒരു പദവി ലഭിച്ചിട്ടുണ്ടെന്നുള്ളതിനേപ്പറ്റി ആർക്കും വിസംവാദമില്ല; എന്നാൽ അതുകൊണ്ടു മാത്രം അതിലേ കവിത ആദരണീയമാകണമെന്നും നിർബന്ധമില്ലല്ലോ. ആ പാട്ടിന്റെ കർത്താവിനെ അജ്ഞാതനാമാക്കളായ കവികളുടെ കൂട്ടത്തിൽ നീക്കിനിറുത്തുന്നതാണ് തൽക്കാലം അഭിലഷണീയമായിട്ടുള്ളതെന്നു ഞാൻ സധൈര്യം അഭിപ്രായപ്പെട്ടുകൊള്ളുന്നു


142










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/153&oldid=156046" എന്ന താളിൽനിന്ന് ശേഖരിച്ചത്