ഭാഷാചമ്പുക്കൾ
പക്ഷം വീണ്ടും സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ "കുരള പറഞ്ഞിട്ടമ്മി പറത്തും ചെറുമി1കളൊന്നു പിണയ്ക്കും നിർണ്ണയം" എന്നു രണ്ടാമത്തെ കൂട്ടരും ഉപന്യസിക്കുന്നു. കാമുകന്മാരുടെ അവസ്ഥ അതിലും വിശേഷമാണ്. "വെളുവെളെ മേവിന പൂണൂലും ചില തൊടുകുറിമേളവുമിത്തരമോരോന്നനവധി പൂണ്ടും പുടവ ഞെറിഞ്ഞതുഭങ്ഗിവരുത്തിപ്പൂനരപി മുപ്പതു വട്ടമഴിച്ചുമുടുത്തും, പൃഷ്ടം കാണ്മാൻ കഴിവില്ലാഞ്ഞു വളഞ്ഞുവിരിഞ്ഞൊരു കൃഷ്ണമൃഗത്തിൻ കൊമ്പുകണക്കേ ഝടിതി ചമഞ്ഞും, നിഴലിൽത്തെരുതെരെ നോക്കിക്കണ്ടും കുറിയുടെ ചുറ്റും വെള്ളം കൂട്ടി നനച്ചു തുടച്ചും മുൻപിൽക്കാണും പച്ചപ്പടലു വലിച്ചു തിരുമ്മി വടിച്ചൊരു തിലകമണിഞ്ഞും, കൺമലർപാതി മിഴിച്ചും നോക്കിയുമോമന കൊണ്ടരുണിസ്രുത2തടവിക്കൊഞ്ചിക്കിമപി പറഞ്ഞും ബദ്ധകുതുഹലമർദ്ധശ്ശോകം വൃത്തവിഹീനം കോഴപിരട്ടിക്കാടായ്ച്ചൊല്ലിയും" മറ്റുമാണ് അവരുടെ പുറപ്പാട്. കവിക്കു ജ്യോതിശ്ശാസ്ത്രത്തിൽ ഗണനീയമായ അവഗാഹമുണ്ടായിരുന്നു എന്നുള്ളതിനു പ്രസ്തുത ഘട്ടത്തിൽ ലക്ഷ്യമുണ്ട്. "ലക്ഷണശാസ്ത്രം ചുടുകേ വേണ്ടൂ വിഘ്നമിതിന്നിഹ വന്നീല്ലെങ്കിൽ" എന്ന് അവരിൽ ചിലർ ശപഥം ചെയ്യുന്നു. താണ നിലയിലുള്ള ചില ഭടന്മാരുടെ സംഭാഷണം അടിയിൽ കാണുന്ന വിധത്തിലാണ്. " കൂയാ നല്ല
1. ചെറുമി=ഭാസി. 2.രുണിസ്രുത=ആഢ്യമ്മന്യത
128
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.