മൂന്നാമധ്യായം
ന്താണ് ലാഭം? ഈ വർണ്ണനത്തിന്റെ ഒരു പ്രകാരാന്തരമാണ് കുഞ്ചൻനമ്പ്യാരുടെ സീതാസ്വയംവരം ഓട്ടൻതുള്ളലിൽ കാണുന്നത്.
<poem>" പെണ്ണിനെയച്ഛനു കൂറില്ലെന്നോ?"
"പെണ്ണിന്നുണ്ടോ അച്ഛനുമമ്മയും?"
"അച്ഛനുമമ്മയുമില്ലാതെങ്ങനെ
കൊച്ചുകുമാരി പിറന്നുണ്ടായി?"
"എങ്ങനെയുണ്ടായെന്നറിഞ്ഞി-
ല്ലങ്ങനെകിട്ടിയതെന്നേ വേണ്ടൂ.?"
"കഞ്ഞി കുടിപ്പാൻ വകയില്ലാഞ്ഞാൽ-
കുഞ്ഞിനെവിൽക്കും പാപികളുണ്ടോ?"
തുടങ്ങിയ വരികൾ നോക്കുക
"പരലും പലകയുമഗ്രേ വച്ചും ഗണപതി വച്ചും കലിദിനമൊത്തുവരുത്തിപ്പാർക്കുന്നപ്പോൾ വിപരീതത്തൊടു വന്നതുകണ്ടു മനസ്സും കെട്ടു ചിരങ്ങും നുള്ളി" നില്ക്കുന്ന ജ്യോത്സ്യന്മാരെപ്പറ്റിയുള്ള പരിഹാസവും ഏറ്റവും നിശിതമായിരിക്കുന്നു.
ശ്രീരാമന്റെ യൌവരാജ്യാഭിഷേകസന്ദർഭത്തിലും ഇത്തരത്തിലുള്ള പല നേരമ്പോക്കുകൾ നമുക്കു വായിക്കാം. ദശരഥന്റെ അരമനയിൽ അഹിഭയത്തിനും മാർഗ്ഗമില്ലെന്നു ചിലർ പറയുമ്പോൾ "മാത്സര്യത്തിനു വിളനിലമായതു നാരികളല്ലോ, വത്സന്മാരെയകുറ്റും ജനനികൾ" എന്നു മറ്റുചിലരും, "രാമനെ ഞാൻ ഞാൻ പെറ്റതിതെന്നവർ മൂവർക്കും നിനവ്" എന്ന് ആദ്യത്തേ കൂട്ടർ അവരുടെ
127
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.