Jump to content

താൾ:Bhasha champukkal 1942.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
ക്ക വറുത്തുപൊടിച്ചച്ചുടലബ് ഭസ്മം,മേളിച്ചഴകൊടുമഷിയുണ്ടാക്കി"യും മോന്തായത്തെടുമുട്ടിനട" ന്നും കാലയാപനംചെയ്യുന്നചിലമന്ത്രവാദികളെപറ്റി അദ്ദേഹം ചെയ്തിട്ടുള്ളഉപഹാസം അത്യന്തം മർമ്മഭിത്താകുന്നു.

"ഊശാന്താടി കഷണ്ടി പെരുക്കാലെന്നിവ പോലുമൊഴിപ്പാൻ'മരുന്നുകൾ വരുത്തണമെന്നു ഗൃഹസ്ഥന്മാരോട് പറഞ്ഞു 'ദുസ്സ്വാദുള്ളതു മറ്റേവർക്കും സ്വാദുള്ളതു ബത തങ്ങൾക്കും എന്ന മര്യാദയിൽ'സ്വസ്ഥന്മാരെയുമപഗതകരണം വ്യാധിതരാക്കി വലയ്ക്കുന്നവരാണ് അദ്ദേഹത്തിന്റെ വൈദ്യന്മാർ . ഭടൻമാരുടെ വാഗ്വാദം, അതിലേറെ രസകരമാകുന്നു. 'കാച്ചയെന്തോന്നു കൂത്തോ വിളക്കോ'എന്നൊരാൾ ചോദിക്കുന്വോൾ രാജാവു പെണ്ണുകൊടുക്കുവാൻ തുടങ്ങുന്നു എന്നു മറ്റൊരാൾ പറയുന്നു. "കൊടുക്കുന്നതെന്തിന്നു നാട്ടാർക്കു ചെമ്മേ വളർപ്പാൻ തനിക്കേതുമില്ലാത്തപോലേ"എന്നു ആദ്യത്തേ ഭടൻ വീണ്ടും ചോദിക്കുന്നതിനു് "എടാ പെട്ടനോ പെൺകൊടുക്കുന്നതെല്ലാർക്കുമാശാരമത്രേ" എന്നു രണ്ടാമത്തേയാൾ സമാധാനം പറയുന്നു. അതൊന്നും ശ്രദ്ധിക്കാത്തപോലെ ആദ്യത്തെയാൾ " എനിക്കില്ല കാളയ്ക്കു തണ്ണീർ കൊടുപ്പോർ നിനക്കിട്ടു നിന്നിട്ടു കണ്ടം വരണ്ടു; ഇനിക്കാച്ചയുംകണ്ടു പോമ്പോൾ പതുക്കെപ്പൈ തിന്നുപോം ചാമയും നെല്ലുമെല്ലാം" എന്നു തന്റെ കഷ്ടപ്പാടുകൾ വിവരിക്കുന്നു. അതെ! കാഴ്ചകണ്ടു നിന്നതുകൊണ്ടു പാവപ്പെട്ട കർഷകനു് എ
126










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/137&oldid=156029" എന്ന താളിൽനിന്ന് ശേഖരിച്ചത്