താൾ:Bhasha champukkal 1942.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

ആ അവസരത്തിൽ ശ്രീരാമനെപ്പറ്റി ആ കാമഭ്രാന്തൻ ചെയ്യുന്ന അവഹേളനവും ശ്രദ്ധേയമാണു്. <poem>"അഗ്രേ കള്ളമഹാമുനിക്കു ചുമടും- കെട്ടിപ്പിരടും പടി- ച്ചുഗ്രാത്മാ വഴിമേൽ വധിച്ചു വിധവാം വൃദ്ധാം കൃശാം താടകാം ചൊൽക്കൊള്ളും കുറളിക്കെതിർത്തു വിരുതും കെട്ടിത്തിമിർത്തെത്രയും മുഷ്കാലപ്പഴവില്ലൊടിച്ചു പിടി- പെട്ടാൻ നിന്നെ നിർവ്യാകുലം."

ഇത്തരത്തിലാണു് അദ്ദേഹത്തിന്റെ പുതിയ രാമായണത്തിന്റെ ഗതി. മറ്റുള്ളവർ കേട്ടിട്ടില്ലാത്ത ചിലരഹസ്യസംഭവങ്ങളും രാവണൻ പ്രത്യേകം ഊന്നി പറയുന്നുണ്ടു്."പണ്ടു രാജ്യാഭിഷേകത്തിനാമ്മാറിരിക്കുന്ന നേരത്തു പാഴ് ത്തള്ള പിൻ ചെന്നു തള്ളിക്കളഞ്ഞോരു നേരം കവിണ്ണങ്ങു വീണമ്മുഴങ്ങാൽച്ചിരട്ടയ്ക്കു ചെറ്റൂനമുണ്ടായതും നീ ധരിച്ചീലയോ?"എന്നു് അദ്ദേഹം കാര്യമായ ഒരു ചോദ്യം ദേവിയോട് ചോദിക്കുന്നു. വീണ്ടും "പിന്നെ മറ്റൊന്നുചൊല്ലാം വിനോദാന്തരം മാമകീ സോദരീ പോയ് ക്കൊടുങ്കാട്ടിലാമ്മാറു ചൊല്ലുന്ന നേരം കനിഷ്ഠൻ തനിക്കെന്നെനിക്കെന്നു ചേട്ടൻ നറുന്താർചരബഭ്രാന്തി പുണ്ടിങ്ങനേ തമ്മിലേററം പിണങ്ങുന്നനേരം കനിഷ്ഠൻ തദാ കൊങ്കയുഗ്മം മുറിച്ചങ്ങു തൻ പക്കലാമ്മാറു സംഗൃഹ്യ മറ്റേ 124










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/135&oldid=156027" എന്ന താളിൽനിന്ന് ശേഖരിച്ചത്