ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മൂന്നാമധ്യായം
രെന്ന തോന്നീട്ടായിരിക്കാം പശ്ചാൽകാലികന്മാരായ കവീകൾ ശ്രവണത്തിന്റെ സ്ഥാനത്തു സ്തനത്തെ വിന്യസിച്ചതു്.
പുനത്തിന്റെ രാവണൻ. പുനത്തിന്റെ രാവണനും നല്ല ഫലിതക്കാരനാണു്. ഉദ്യാനപ്രവേശഘട്ടത്തിൽ ആ രാക്ഷസാധിപതി സീതയോടു് ഇങ്ങനെ പറയുന്നു :-
<poem>"മുണ്ടീ നെട്ടന്നു നെട്ടീ പുനരഴകിയലും
മുണ്ടനയ്യോഃ തടിച്ചി-
ക്കുണ്ടാമല്ലോ തദാനീം മെലിയ, നിഹ മെലി-
ച്ചിക്കൊരോ പൊണ്ണരുണ്ടാം;
കണ്ടാലോകതവന്നങ്ങൊരു തരുണി മഹാ-
സുന്ദരീ; സുന്ദരന്ന-
കണ്ടാലാകാത നാരീ; പരിചിനോടു വയോ-
വർണ്ണമീവണ്ണമല്ലോ.
പുംസോ നൂറു വയസ്സവൾക്കു പതിനാ-
റെങ്കിൽപ്പൊരുന്നാ; നടേ
തസ്യാ നൂറുവയസ്സവന്നു പതിനാറെങ്കിൽ
പ്രമാദം തുലോം;
രാത്രൌ ചെന്നു രമിപ്പതിന്നു ജരഠാ-
മുത്ഥാപ്യ പോയമ്മിമേൽ-
ത്താംബുലത്തെയരച്ചു മുക്കുടികടി.
പ്പിക്കും നരേഭ്യോ നമഃ."
123

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.