താൾ:Bhasha champukkal 1942.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
<poem> കേൾക്കേണ്ടാതോ വിനോദാന്തര, മൊരു മനുജോ

   രാവണൻതൻ ഭഗിന്യാ-

മുക്കും പോർകൊങ്കയും ചൂഴ് ന്നിതു ;നിശിചരി വ-

  ന്നിട്ടു നീളെക്കരഞ്ഞാൾ;

ഊക്കെല്ലാം നില്ക്ക; നമ്മോടുടനെളിയവരോ-

 ടെങ്കിലാ,മെന്നു മോദം

വായ്ക്കും നാട്ടാർ ചിരിക്കുന്നതു സപദി പൊറാ-

യുന്നിതെല്ലായിലും മേ."

ഇത്തരത്തിൽ ​എരിവുകേറ്റിയാണു് അവൾ രാവണനെ ഇളക്കുന്നതു്. തന്നെ നോക്കി സീത നിന്ദാഗർഭമായി ചിരിക്കുകയും ലക്ഷ്മണൻ രാവണനെ അധിക്ഷേപിക്കുകയും ചെയ്തതു സാരമില്ലെന്നു വച്ചാലും നാട്ടുകാർ രാക്ഷസചക്രവർത്തി ഭീരുവാക യാലാണു് ശ്രീരാമനോടു പകരം ചോദിക്കാത്തതെന്നും അതിലെങ്കിലും അദ്ദേഹത്തിനു ലജ്ജ തോന്നി വൈരനിര്യാതനത്തിനു് ഒരുങ്ങേണ്ടതാണെന്നുമാകുന്നു ആ ബുദ്ധിശാലിനിയുടെ ആശയം. വാല് മീകി ശൂർപ്പണഖയെ 'പരീഹാസാവിചക്ഷണാം'എന്നു വർണ്ണിക്കുകയും ശ്രീരാമനെക്കൊണ്ടു ലക്ഷ്മണനോടു് "ക്രൂരൈരനാർയ്യൈസ്സൌമിത്രേ പരിഹാസഃ കഥഞ്ചന ന കാര്യഃ എന്നു് ഉപദേശിക്കുകയും ചെയ്യുന്നു. പുനത്തിന്റെ ശൂർപ്പണഖയും ശ്രീരാമനും അത്തരക്കാരല്ല. പിന്നെയും ആദികവി ലക്ഷ്മണൻ ആ രാക്ഷസിയുടെ കാതും മൂക്കും മുറിച്ചതായി മാത്രമേ പ്രസ്താവിക്കുന്നുള്ളു . ആ ശിക്ഷയ്ക്കു രസികത്വം പോ 122


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/133&oldid=156025" എന്ന താളിൽനിന്ന് ശേഖരിച്ചത്